Connect with us
48 birthday
top banner (1)

Thiruvananthapuram

മാനവീയംവീഥിയെ ത്രസിപ്പിക്കാന്‍ ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് ബാന്‍ഡ്
 

Avatar

Published

on

തിരുവനന്തപുരം: തബലയും ഡ്രംസും, സാരംഗിയും ഗിത്താറും, സംസ്കൃത ശ്ലോകങ്ങളും, പാശ്ചാത്യ സംഗീതവും. വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഫ്യൂഷന്‍ സംഗീതത്തിന്‍റെ മാസ്മരിക ലോകം തീര്‍ക്കാനൊരുങ്ങുകയാണ് ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് സംഗീത ബാന്‍ഡായ ‘ആശ്രം’. തിരുവനന്തപുരത്തെ ഗഥെ -സെന്‍ട്രം സെന്‍ററാണ് തിരുവനന്തപുരം കോര്‍പറേഷന്‍റെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം ഏഴുമുതല്‍ നടക്കുന്ന സംഗീത നിശയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
2004 ലാണ് ആശ്രം എന്ന അന്താരാഷ്ട്ര സംഗീത ബാന്‍ഡ് രൂപം പ്രാപിക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായി ഇക്കാലയളവില്‍ നിരവധി സ്റ്റേജ് പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രിസണ്‍ വിത്തൗട്ട് വാള്‍സ് എന്ന അവരുടെ രണ്ടാമത്തെ ആല്‍ബം ജര്‍മ്മനിയിലും ഇന്ത്യയിലുമായി നൂറോളം ജയിലുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നോബല്‍ സമ്മാനജേതാവ് ഹെര്‍മ്മന്‍ ഹെസ്സെ 1922 ല്‍ എഴുതിയ സിദ്ധാര്‍ത്ഥ എന്ന നോവലാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി ആശ്രം ബാന്‍ഡിന്‍റെ പ്രധാന പ്രചോദനം. ജനനം മുതല്‍ മരണം വരെയുള്ള കര്‍മഫലത്തിന്‍റെ ആവൃത്തം പ്രതിപാദിക്കുന്ന സിദ്ധാര്‍ഥയിലെ ഏടുകള്‍ സംഗീതരൂപത്തിലാക്കിയാണ് അവര്‍ മൂന്നാമത്തെ ആല്‍ബമായ സിദ്ധാര്‍ഥ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍റ്, ജര്‍മ്മനി, എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ വേദികളിലും ഇത് ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.
സംസ്കൃതത്തിലും ഇംഗ്ലീഷിലുമായി രചിച്ചിട്ടുള്ള വരികള്‍ ഗൗതമബുദ്ധനെന്ന ഇതിഹാസത്തെ 2024 ലെക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ്. ഹെര്‍മ്മന്‍ ഹെസ്സെയുടെ ജീവിതത്തിനാണ് തങ്ങളുടെ സംഗീതത്തെ ആശ്രം സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് 2006 ലാണ് ആശ്രം തങ്ങളുടെ ആദ്യ ആല്‍ബം റെക്കോര്‍ഡ് ചെയ്യുന്നത്. 2007 ല്‍ ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ 30 വേദികളില്‍ ആശ്രം എന്ന പേരിലെ ആദ്യ ആല്‍ബം അവതരിപ്പിച്ചു. രണ്ടാമത്തെ ആല്‍ബമായ പ്രിസണ്‍ വിത്തൗട്ട് വാള്‍സിന്‍റെ സംഗീത മിശ്രണം നടത്തിയിരിക്കുന്നത് 16 തവണ ഗ്രാമി പുരസ്ക്കാരം നേടിയ തോം റുസ്സോയാണ്. മൈക്കിള്‍ ജാക്സണ്‍, എറിക് ക്ലാപ്റ്റണ്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണദ്ദേഹം.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

എസ്എഫ്ഐയുടെ ‘ഇൻതിഫാദ’ വേണ്ട; കലോൽസവത്തിന് പേര് വിലക്കി വൈസ് ചാൻസലർ

പ്രതിഷേധിക്കാനുളള വേദിയല്ല കലോൽസവം

Published

on

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. ഇസ്രയേലിനെതിരെ പാലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വിസി പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് വിസി രജിസ്ട്രാറോട് വിശദീകരണം തേടി. രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് ഒഴിവാക്കാൻ വിസി നിർദേശിച്ചത്.
മാർച്ച് ഏഴു മുതലാണ് കലോൽസവം ആരംഭിക്കുന്നത്. സർവകലാശാല യൂണിയനാണ് പേര് നിശ്ചയിച്ചതെന്ന മറുപടിയാണ് രജിസ്ട്രാർക്ക് സ്റ്റുഡൻസ് സർവീസ് ഡയറക്ടറിൽനിന്നും സർവകലാശാല യൂണിയൻ ചെയർമാനിൽനിന്നും ലഭിച്ചത്. പലസ്തീനിലെ കുട്ടികള്‍ക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് ‘ഇൻതിഫാദ’ എന്ന പേരു നൽകിയതെന്നാണ് രജിസ്ട്രാർക്ക് സർവകലാശാല യൂണിയൻ ചെയർമാൻ നൽകിയ വിശദീകരണം. സ്റ്റുഡൻസ് സർവീസ് ഡയറക്ടറും പേരിനെ പിന്തുണച്ചു. യൂണിയന് പേരു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡയറക്ടർ വിശദീകരിച്ചു.
ഈ ന്യായീകരണങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് രജിസ്ട്രാർക്ക് നൽകിയ കത്തിൽ വിസി വ്യക്തമാക്കി. കലോത്സവം സംഘടിപ്പിക്കുന്നത് പ്രതിഷേധിക്കാനല്ല. വിദ്യാർഥികൾക്കിടയിൽ ഐക്യം വർധിപ്പിക്കാനാണ്. സ്റ്റുഡൻസ് യൂണിയൻ വിദ്യാർഥികളെയും പൊതുസമൂഹത്തെയും ബാധിക്കുന്ന തെറ്റായ പേരാണ് തിരഞ്ഞെടുത്തത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലും ക്യാംപസിന്റെ ഐക്യവും സമാധാനവും തകർക്കുന്ന തരത്തിലും ആവിഷ്കാര സ്വാതന്ത്യം ഉപയോഗിക്കാൻ പാടില്ല. ചില ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി കലോത്സവത്തെ മാറ്റാനാകില്ല. കലയും സംസ്കാരവും വളർത്താനുള്ള വേദികളാകണം ഇതെന്നും വിസി രജിസ്ട്രാറെ അറിയിച്ചു.

Continue Reading

Featured

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം ചെയ്തു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും. ഇന്ത്യയിൽ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും. തുടക്കക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Continue Reading

Featured

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളെ ബാധിക്കില്ല

Published

on

തിരുവനന്തപുരം: സിദ്ധാർത്ഥിൻ്റെ മരണത്തെ തുടർന്ന് സർവ്വകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദിന് പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

അതേസമയം നാളെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻണ്ടറി, യൂണിവേഴ്സിറ്റി തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അറിയിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured