ഇന്ദിരാ പ്രിയദർശിനി ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഭരണാധികാരി .ദമ്മാം ഓ ഐ സി സി

നാദിർ ഷാ റഹിമാൻ

ദമ്മാം . ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഭരണാധികാരിയായിരുന്നു ഇന്ദിരാ പ്രിയദർശിനിയെന്നും സാധാരണക്കാരായ ജനങ്ങളുടെ ഹൃദയവികാരങ്ങൾ തൊട്ടറിഞ്ഞു അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ ഇന്ദിരാ ഗാന്ധി എന്നും ശ്രദ്ധ ചെലുത്തിയിരുന്നെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ”ഇന്ത്യയുടെ സ്വന്തം പ്രിയദർശിനി ” എന്ന പേരിൽ സഘടിപ്പിച്ച ഇന്ദിരാ സ്‌മൃതി സംഗമം അഭിപ്രായപ്പെട്ടു .

ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ ഇന്ദിരാ ഗാന്ധിവഹിച്ച പങ്ക് ചരിത്ര രചന നടത്തുന്ന ഒരാൾക്കും വിസ്മരിക്കാൻ കഴിയില്ലെന്നും ആ നേതൃപാടവം ലോക രാഷ്ട്രങ്ങൾപോലും ആദരവോടെയാണ് നോക്കികണ്ടിരുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ പറഞ്ഞു . അടിയന്തിരാവസ്ഥ യിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്തിയ ജനങ്ങൾ അതിനുശേഷം ഇന്ദിരാഗാന്ധി ക്കുവേണ്ടി മുറവിളി കൂട്ടുകയും” ഇന്ദിരയെ വിളിക്കു ഇന്ത്യയെ  രക്ഷിക്കൂ ” എന്ന മുദ്രാവാക്യവുമായി തെരുവിൽ ഇറങ്ങുകയും ചെയ്ത കാഴ്ച ഒരു ജനനേതാവ് എന്ന നിലയിൽ ഇന്ദിരാഗാന്ധിയുടെ ജനകീയത അടയാളപ്പെടുത്തിയ നിമിഷങ്ങളായിരുന്നെന്നും സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു .

വിഘടനവാദികളോട് സന്ധിയില്ലാത്ത നിലപാടുകളെടുക്കുമ്പോഴും മതേരത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ഇന്ദിരാഗാന്ധി ശ്രദ്ധിച്ചിരുന്നു അതിനാലാണ് സിഖ് വംശജരെ സുരക്ഷാ സേനയിൽ നിന്നും ഒഴിവാക്കണമെന്ന സുരക്ഷാ നിർദ്ദേശങ്ങളെപ്പോലും ഇന്ദിരാ തള്ളിക്കളഞ്ഞതെന്നും ഈസ്റ്റേൺ റീജിയൻ  ഓ ഐ സി സി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഓ ഐ സി സി ഈസ്റ്റേൺ റീജിയണൽ  പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു . മുൻ കെ പി സി സി നിർവ്വാഹക സമിതിയംഗവും ഓ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുളിക്കൽ  യോഗം ഉദഘാടനം ചെയ്തു .

ചന്ദ്രമോഹൻ , രാധികാ ശ്യാംപ്രകാശ് , ബുർഹാൻ ലബ്ബ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.  റീജിണൽ കമ്മിറ്റി ഭാരവാഹികളായ നിസ്സാർ മാന്നാർ , അബ്ബാസ് തറയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .റീജിണൽ വൈസ് പ്രസിഡന്റ് ഹനീഫ് റാവുത്തർ സ്വാഗതവും സക്കീർ ഹുസ്സൈൻ നന്ദിയും പറഞ്ഞു. 

Related posts

Leave a Comment