ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

അജ്‌മാൻ: ഇൻകാസ് അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ 37 ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. യോഗത്തിൽ ആക്ടിംഗ് പ്രസിഡൻറ് സി.കെ ശ്രീകുമാർ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ടി.എ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി സാഹീബ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രസിഡൻറ് നസീർ മുറ്റിച്ചൂർ, ജില്ലാ പ്രസിഡൻറുമാരായ ജോബിൻ, മനുമാമച്ചൻ, ശങ്കരനാരായണൻ തുടങ്ങിയവർ അനുസ്മരിച്ചു. യോഗത്തിൽ ബിജു ജോൺ സ്വാഗതവും മനോജ് നന്ദിയും പ്രകാശിപ്പിച്ചു.

Related posts

Leave a Comment