ഓർമയിൽ ഇന്ന് ; കോള്‍ ഇന്ത്യ ലിമിറ്റഡിന് ഇന്ദിരാഗാന്ധി തുടക്കം കുറിച്ചു

നേരേന്ദ്രമോദിയുടെ കാഴ്ചപ്പാടില്ലായ്മയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദീര്‍ഘവീക്ഷണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ദിവസമാണിന്ന്. ഇന്ദിരാഗന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രാജ്യത്തിന് അഭിമാനമേകിയ നിമിഷങ്ങളില്‍ മറ്റൊന്ന്. 1975 നവംബര്‍ 10ാം തിയ്യതിയാണ് കല്‍ക്കരി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കോള്‍ ഇന്ത്യ ലിമിറ്റഡിന് ഇന്ദിരാഗാന്ധി തുടക്കം കുറിച്ചത്. രാജ്യത്തിന്റെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും ഇന്ന് കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉപയോഗിച്ചാണ് നടക്കുന്നത്. ഇന്ദിരാഗാന്ധി തുടങ്ങിവെച്ച വിജയയാത്ര അവിരാമം മുന്‍പിലേക്ക് പോകവെയാണ് നരേന്ദ്രമോദിയുടെ തലതിരിഞ്ഞ പരിഷ്‌കാരം ഈ രംഗത്ത് കടന്ന് വന്നത്്. കോള്‍ ഇന്ത്യ ഖനനം ചെയ്യുന്ന കല്‍ക്കരി ഓരോ താപനിലയവും മുന്‍കൂര്‍ ആവശ്യം കണക്കിലെടുത്ത് ദീര്‍ഘകാലത്തേക്ക് ശേഖരിച്ച് വയ്ക്കുമായിരുന്ന രീതി മാറ്റി മൂന്നോ നാലോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രം ശേഖരിച്ച് വെക്കുക എന്ന രീതി നരേന്ദ്രമോദി അവലംബിച്ചു. ഇതോടെ കോള്‍ ഇന്ത്യ ലിമിറ്റഡ് കല്‍ക്കരി ഉത്പാദനം കുറയ്ക്കുവാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തില്‍ തന്നെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിക്കുകയും ആവശ്യത്തിന് കല്‍ക്കരി ലഭിക്കാതെ വന്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയും ചെയ്തു. കോടാനുകോടിയുടെ ഉത്പാദന നഷ്ടമാണ് മോദിയുടെ ഈ തലതിരിഞ്ഞ നയംകൊണ്ട് രാജ്യത്തിനുണ്ടായത്.ശുദ്ധമായ കല്‍ക്കരി, കുറഞ്ഞചെലവില്‍, പ്രകൃതി സൗഹൃദമായി ഉത്പാദിപ്പിക്കുക എന്ന ഇന്ദിരാജിയുടെ ലക്ഷ്യം വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുവാന്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന് സാധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കല്‍ക്കരി ഉത്പാദന കേന്ദ്രവും, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നും കോള്‍ ഇന്ത്യ ലിമിറ്റഡ് ആണ്. അടിയന്തരാവസ്ഥയുടെ കാലം രാജ്യത്തിന്റെ വികസന മുരടിപ്പിന്റേതായിരുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് കോള്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം.

കൊയിലാണ്ടി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

Related posts

Leave a Comment