ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനം ; ധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് രാജ്യം

ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനമാണ്.ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി ആണ് എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ രാജ്യം സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഓഗസ്റ്റ് 15 രാജ്യമെമ്പാടും ആചരിക്കപ്പെടുന്നു.

പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു. ഈ സമരങ്ങളാണ് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒട്ടേറെ ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വല പോരാട്ടങ്ങളാണ് ഒരുപാടുപേരുടെ സ്വാതന്ത്ര്യമെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

സ്വാതന്ത്ര്യ ദിനം ചെങ്കോട്ടയിൽ മാത്രമല്ല, പലയിടങ്ങളിലും ത്രിവർണ പതാകകൾ ഉയർന്നു പറക്കുന്ന കാഴ്ചകൾ സാധാരണമായിരുന്നു. എന്നാൽ കൊവിഡ് വിട്ടൊഴിയാത്തതിനാൽ നിയന്ത്രണങ്ങളോടെയുള്ള ആഘോഷപരിപാടികൾ മാത്രമേ ഇത്തവണയുമുള്ളു. കഴിഞ്ഞ വർഷവും നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു സ്വാതന്ത്ര്യ ദിനം ആചരിച്ചത്. അകലം പാലിച്ചും മാസ്ക് ഉപയോഗിച്ചുമുള്ള രണ്ടാമത്തെ സ്വാതന്ത്ര്യ ദിനം.

Related posts

Leave a Comment