ഇന്‍ഡിഗോ വിമാനങ്ങള്‍ക്കു യുഎഇയില്‍ വിലക്ക്

കൊച്ചിഃ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ വ്യോമയാന മന്ത്രാലയം ഒരാഴ്ചത്തെ വിലക്കേര്‍പ്പെടുത്തി. ഈ മാസം 17 മുതല്‍ 24 വരെയാണു വിലക്ക്. ഇന്ത്യയില്‍ നിന്നുള്ള ഒരു യാത്രക്കാരനെ ആര്‍ടിപിസിആര്‍ പരിശോധന കൂടാതെ ദുബായിയില്‍ ഇറക്കിയതിനെതിരേയാണു നടപടി. ഇതുമൂലം ഈ മാസം 24 വരെ യുഎഇയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഇന്‍ഡിഡോ അറിയിച്ചു. അതുവരെ ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്കു പണം മടക്കി നല്കും. അല്ലെങ്കില്‍ 24 നുശേഷം തെരഞ്ഞെടുക്കുന്ന ഫ്ളൈറ്റില്‍ യാത്രാനുമതി നല്‍കുമെന്നും വിമാന കമ്പനി അറിയിച്ചു.

Related posts

Leave a Comment