മഞ്ഞപ്രയിൽ കടവരാന്തയിൽ യുവാവ് മരിച്ച് കിടന്നത് കൊലപാതകമെന്ന് സൂചന

കാലടി : മഞ്ഞപ്രയിൽ കടവരാന്തയിൽ യുവാവ് മരിച്ച് കിടന്നത് കൊലപാതകമെന്ന് സൂചന. മഞ്ഞപ്ര തിരുതനത്തിൽ സുമേഷ് (41) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടത്. ചീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചെതെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. തലയ്ക്ക് പുറകിൽ പറ്റിയ മുറിവാണ് മരണത്തിന് കാരണം. കാലടി പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related posts

Leave a Comment