സ്കൂൾ തുറക്കൽ വൈകുമെന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകാനിടയുണ്ടെന്ന് സൂചന നൽകി വിദ്യാഭ്യാസ മന്ത്രി. പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി വരാനിരിക്കെ, തിടുക്കപ്പെട്ട് സ്കൂൾ തുറക്കൽ നടപടിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തലിനെ തുടർന്നാണിത്.  സെപ്റ്റംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.  
കോടതി വിധിക്ക് അനുസൃതമായി മാത്രമേ തുടർ നടപടിയുള്ളൂവെന്നാണ് മന്ത്രിയുടെ വാക്കുകൾ. വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധസമിതിയെ നിയമിക്കും. വിധി എതിരായാല്‍ സ്കൂള്‍ തുറക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകില്ല. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) എട്ടില്‍ താഴെയെങ്കിലും എത്തിയശേഷം മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂ. ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി സ്കൂളുകള്‍ തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചന. ആദ്യഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. അതേസമയം, സ്കൂളുകള്‍ തുറക്കാമെന്നു നേരത്തെ ആരോഗ്യ‌ വിദഗ്ധർ നിർദ്ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടികളുമായി മുന്നോട്ടുപോയത്.

Related posts

Leave a Comment