ഉന്നതരെ സ്വാധീനിക്കാനായി മോന്‍സന്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്നതായി സൂചന

കൊച്ചി: പുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ഏറ്റവുമൊടുവില്‍ പുറത്തു വന്ന പോക്സോ ആരോപണത്തിനു പിന്നാലെയാണ് പുതിയ വഴികളിലേക്ക് അന്വേഷണം തിരിയുന്നത്.ഉന്നതരെ സ്വാധീനിക്കാന്‍ മോന്‍സണ്‍ പെണ്‍കുട്ടികളെ അവര്‍ക്ക്​ കാഴ്ചവെച്ചിരുന്നോ എന്നതാണ്​ പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്​.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്​. ഇരയും മാതാവും നല്‍കിയ പരാതിയിലാണ്​ മോന്‍സണെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്.

Related posts

Leave a Comment