ഇന്ത്യസ്കിൽസ് 2021 ന്റെ ദേശീയതല മത്സരങ്ങൾക്ക് ഇന്ന് ന്യൂഡൽഹിയിൽ തുടക്കം

ന്യൂഡൽഹി, 7 ജനുവരി 2022: സ്കിൽ ഡവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ (എംഎസ്ഡിഇ) മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന നൈപുണ്യ വികസന സംരംഭകത്വ വികസനത്തിനുള്ള നോഡൽ ഏജൻസിയായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻഎസ്ഡിസി) സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്കിൽസ് 2021-ന്റെ ദേശീയ മത്സരം  ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും . കാർ പെയിന്റിംഗ്, വെൽഡിംഗ്, ഫ്ലോറിസ്ട്രി തുടങ്ങി 50 ലധികം മത്സര ഇനങ്ങളിൽ 26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. കേരളത്തിൽ നിന്നും 41 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.

 കോവിഡ് -19 പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തിൽ, ജനുവരി 7 മുതൽ 9 വരെ പ്രഗതി മൈതാനം ഉൾപ്പെടെയുള്ള ഒന്നിലധികം സ്ഥലങ്ങളിലായിട്ടാണ്  മത്സരങ്ങൾ നടക്കുന്നത് . സന്ദർശകർക്ക് പ്രവേശനമില്ല കൂടാതെ , മതിയായ സാമൂഹിക അകലം, മത്സര പരിസരം ഇടയ്ക്കിടെ വൃത്തിയാക്കൽ എന്നിവ ഉൾപ്പെടെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും അനുസരിച്ചായിരിക്കും പരിപാടികൾ നടത്തുന്നത് . പങ്കെടുക്കുന്നവരെ വ്യത്യസ്ത രീതിയിൽ തരംതിരിക്കാൻ വേണ്ടി എട്ട് മത്സര ഇനങ്ങൾ  ജനുവരി 3 മുതൽ 5 വരെ ബെംഗളൂരുവിലും മുംബൈയിലുമായി  നടത്തി. എല്ലാ ഇനങ്ങളിലെയും  വിജയികളെ ജനുവരി 10 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്ന പ്രഗത്ഭരും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്നതാണ്  ഇന്ത്യാ സ്കിൽസ് മത്സരത്തിന്റെ ലക്ഷ്യം. 

Related posts

Leave a Comment