പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഞാനല്ല ; മന്ത്രി വി ശിവൻകുട്ടിയെ വെട്ടിലാക്കി ട്രോളൻമാർ

തിരുവനന്തപുരം: തന്നെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും ചേർത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രണ്ടു പേരുടെയും ഫോട്ടോയുള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന ട്രോൾ പോസ്റ്റ് പങ്കുവെച്ചാണ് മന്ത്രിയുടെ പ്രതികരണം..

യഥാർഥ സുകുമാരക്കുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേർത്തുവെച്ച്‌ മുഖസാദൃശ്യമില്ലേയെന്ന ചോദ്യവുമായാണ് ട്രോൾ. ട്രോൾ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്നാണ് ഫെയ്‌സ്ബുക്കിൽതന്നെ മന്ത്രി പ്രതികരണവുമായി എത്തിയത്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ :

ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് .

Related posts

Leave a Comment