Connect with us
48 birthday
top banner (1)

Featured

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം വിജയം; ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്

Avatar

Published

on

ബംഗളൂരു : ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി. ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. മഹത്തായ വിജയത്തിന് ശാസ്ത്രഞ്ജരെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിനന്ദിച്ചു. ആദിത്യ. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് ആദിത്യ എൽ1 ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചതോടെ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയെന്ന അതുല്യ നേട്ടത്തിലും ഐഎസ്ആര്‍ഒ എത്തി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് (VELC) ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഇത് നിർമ്മിച്ചത്. പുണെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ (SoLEXS), ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ (HEL1OS) എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.
സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ. ഇന്ത്യൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എൽ വണ്ണിന്‍റെ പ്രത്യേകതയാണ്.സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്ഫോടനങ്ങളെക്കുറിച്ചും പുത്തൻ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Featured

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Continue Reading

Featured

‘തീവ്രവാദ സംഘടനകളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർത്തിരിക്കും’; കുറിപ്പുമായി കെ.സുധാകരൻ

Published

on

കൊച്ചി: വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവരികയാണ്. ഇപ്പോഴിതാ ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് പ്രവണതകൾക്ക് ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തങ്ങൾ അധികാരത്തിൽ എത്തുമ്പോൾ സംസ്ഥാനത്തെ തീവ്രവാദ സംഘടനകളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർത്തിരിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
VKSHNM NWS KWT 1000 x 180 PX-01

കേരളം ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത അതിദാരുണമായ ഒരു വാർത്തയാണ് പൂക്കോട് സർവ്വകലാശാല ക്യാമ്പസിൽ നിന്ന് കഴിഞ്ഞ ദിവസം കേട്ടത്.തീവ്രവാദ പ്രസ്ഥാനങ്ങൾ നടത്തുന്നതുപോലെയുള്ള അതിക്രൂരമർദ്ദനങ്ങളെ തുടർന്ന് ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നു. സിദ്ധാർത്ഥൻ എന്ന ആ വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചാൽ ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നു പോകും.സിപിഎം എന്ന ക്രിമിനൽ പാർട്ടി ഏതുവിധത്തിലാണ് തങ്ങളുടെ പോഷക സംഘടനയെ വാർത്തെടുക്കുന്നത് എന്ന് ഈ സംഭവത്തിൽ നിന്ന് തന്നെ വ്യക്തമാണ്. സ്വന്തമായി കോടതിയും വിചാരണയും ആരാച്ചാരന്മാരും ഉള്ള സമാന്തര സംവിധാനമായാണ് കോളേജ് ക്യാമ്പസുകളിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണം അല്ലാത്ത ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളെ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും മുഴുവൻ കുറ്റക്കാരെയും ശിക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കെപിസിസി അതിശക്തമായ ആവശ്യപ്പെടുന്നുഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തിൽ അധികാരമേറ്റാൽ ഉടൻ തന്നെ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കും. കേരളത്തിലെ പല കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിച്ചിരിക്കും. കേരളത്തിലെ ക്യാമ്പസുകളിലെ ‘തീവ്രവാദ സംഘടന’കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർത്തിരിക്കും. കേരളത്തിലെ ഓരോ മാതാപിതാക്കൾക്കും സുരക്ഷിതമായി ഇവിടെ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൽകുന്ന ഉറപ്പാണത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

എസ്എഫ്ഐയിൽ വ്യാപക കൊഴിഞ്ഞുപോക്ക്; തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം

Published

on

കൊച്ചി: സംസ്ഥാനത്ത് തുടരെത്തുടരെ വിവാദങ്ങളിൽ പെടുന്ന എസ്എഫ്ഐ മാതൃ സംഘടനയായ സിപിഎമ്മിന് തീരാ തലവേദനയാകുന്നു. നിരവധിയാർന്ന ഫാസിസ്റ്റ് പ്രവർത്തനങ്ങളാണ് സമീപകാലത്ത് എസ്എഫ്ഐയിൽ നിന്നും ഉണ്ടായത്. സംഘടന രൂപീകരിക്കപ്പെട്ടതിനുശേഷം ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ ശൈലിയാണ് പിന്തുടർന്നതെങ്കിലും തുടരെത്തുടരെ പുറംലോകത്തേക്ക് എത്തിയത് സമീപകാലത്താണ്. ഏറ്റവും ഒടുവിൽ വയനാട് പൂക്കോട്ടൂർ വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം കൂടിയായപ്പോൾ തീവ്രവാദ ശൈലിയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലേക്ക് എസ്എഫ്ഐയും എത്തപ്പെടുന്നു. 1970 കളിൽ കേരളത്തിലെ ക്യാമ്പസുകളിൽ കലുഷിതമായ സാഹചര്യം സൃഷ്ടിച്ചെടുത്ത് അതുവരെയും ജനാധിപത്യം ഉണ്ടായിരുന്ന ഇടങ്ങളെ ഏകാധിപത്യത്തിന്റെ കോട്ടകൾ ആക്കി മാറ്റിയ എസ്എഫ്ഐ പിന്നീട് അത് തുടരുകയായിരുന്നു. കെഎസ്‌യു ഉൾപ്പെടെയുള്ള ഇതര വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാതെയായിരുന്നു എസ്എഫ്ഐയുടെ മുന്നോട്ടുപോക്ക്. പല ആവർത്തി പല ക്യാമ്പസുകളിലും ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നെങ്കിലും അതിനെയെല്ലാം കയ്യൂക്ക് കൊണ്ട് പരാജയപ്പെടുത്തുകയായിരുന്നു എസ്എഫ്ഐ.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ക്യാമ്പസിനും സർവ്വകലാശാലകൾക്കും പുറത്ത് ഇന്ന് പൊതുസമൂഹത്തിന് വരെ ശല്യമായി എസ്എഫ്ഐ മാറി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടന സ്ഥാപനമായ പി എസ് സി യുടെ വിശ്വാസ്യതയെ പോലും അട്ടിമറിച്ചത് എസ്എഫ്ഐ ആണ്. പി എസ് സി പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിൽ ആകുന്നത് എസ്എഫ്ഐയുടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികൾ ആയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ സൃഷ്ടിച്ചതിലും എസ്എഫ്ഐ വനിതാ നേതാവും എസ്എഫ്ഐയുടെ ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളും പ്രതിസ്ഥാനത്ത് വന്നിരുന്നു. സിദ്ധാർത്ഥന്റെ സംഭവത്തിനു ശേഷവും എസ്എഫ്ഐ തങ്ങളുടെ ഫാസിസ്റ്റ് പ്രവർത്തനശൈലി ഉപേക്ഷിക്കുവാൻ തയ്യാറായിട്ടില്ല. കൊയിലാണ്ടിയിലെ ഒരു കോളേജിൽ വയനാടിന് സമാനമായ അതിക്രമം എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം വീണ്ടും ഉണ്ടായി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

തുടർച്ചയായി എസ്എഫ്ഐ സിപിഎമ്മിന് തലവേദനയായി മാറിയപ്പോൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കിയ ശേഷവും എസ്എഫ്ഐ പഴയ പലവി തന്നെ തുടരുകയായിരുന്നു. ഇതിനിടെ, സാമൂഹ്യ മാധ്യമങ്ങളിലും ക്യാമ്പസുകളിലും എസ്എഫ്ഐക്കെതിരെ വലിയ വിദ്യാർത്ഥി പ്രതിഷേധം ഉയർന്നുവരികയാണ്. നിരവധി വിദ്യാർത്ഥികൾ ആണ് ഈ കാലയളവിൽ എസ്എഫ്ഐയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. സംസ്ഥാനത്തെ മിക്ക ക്യാമ്പസുകളിലും എസ്എഫ്ഐയിൽ നിന്നും വ്യാപകമായി വിദ്യാർഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured