ഭവിന പട്ടേലിലൂടെ പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി മെഡൽ. ലോക ഒന്നാം നമ്പർ ചൈനീസ് താരത്തോടാണ് പരാജയപ്പെട്ടത്. ഇന്ന് നടന്ന ടോക്കിയോ പാരാലിമ്പിക്‌സിൽ ടേബിള്‍ ടെന്നീസ് ക്ലാസ് 4 മത്സരത്തിന്റെ ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.
ലോക റാങ്കിംഗില്‍ 12ാം സ്ഥാനത്തുള്ള ഭവിന ടൂര്‍ണ്ണമെന്റില്‍ രണ്ടാം റാങ്കുകാരിയെയും മൂന്നാം റാങ്കുകാരിയെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. പാരാലിമ്ബിക്സ് ടേബിള്‍ ടെന്നീസില്‍ നിന്ന് ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേട്ടമാണ് ഭവിനയുടെ ഈ വെള്ളി മെഡല്‍.

Related posts

Leave a Comment