ഹോക്കിയിലും ഇന്ത്യയുടെ പെണ്‍കരുത്ത്, ചരിത്രത്തിലാദ്യത്തെ സെമി

ടോക്കിയോഃ ഭാരോദ്വഹനം, ബാഡ്മിന്‍റണ്‍ എന്നീ മെഡല്‍ വിജയങ്ങള്‍ക്കു പിന്നാലെ, ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്സ് ഹോക്കി സെമിഫൈനലില്‍. കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്നു രാവിലെ ഇന്ത്യ തകര്‍ത്ത്. സ്കോര്‍ 1-0. ഗുര്‍ജിത് കൗറാണ് വിജയ ഗോള്‍ കുറിച്ചത്. ഇടത് പെനാല്‍റ്റി കോര്‍ണറില്‍ നിന്നുള്ള ഉഗ്രന്‍ ഷോട്ട് ഓസീസ് വലയിലെത്തിച്ച് ഗുര്‍ജീത് ഇന്ത്യയുടെ വിജയം കുറിക്കുകയായിരുന്നു. പുരുഷ ഹോക്കിയിലും ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്.

Related posts

Leave a Comment