ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം ഞെട്ടലിൽ സഹപാഠികൾ ; ഇന്ത്യയുടെ വ്യോമസേനാ വിമാനമെത്തി രക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഉക്രെയ്നിൽ ഉളള മെറീനയും കൂട്ടുകാരും

കോലഞ്ചേരി : കറാസിം നാഷണൽ മെഡിക്കൽ യുണിവേഴ്സിറ്റിയിലാണ് മെറിനും കുട്ടുകാരും പഠിക്കുന്നത് . ഇന്നലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ എസ് ജി പഠിക്കുന്നത് നൂറ് മീറ്റർ അകലെയുള്ള കാർഗീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലും കടയിൽ പോകുന്ന വഴി മദ്ധ്യേയാണ് നവീൻ കൊല്ലപ്പെട്ടത്. ബങ്കറിൽ കഴിയുന്നവർ ബിസ്ക്കറ്റ്,ചിപ്സ്, ലെയ്സ് തുടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കുന്നത്. കുടിക്കാൻ വെള്ളം കരുതലായിട്ടുണ്ട് ബങ്കറുകളിലാണ് ഇപ്പോൾ എല്ലാവരും കഴിയുന്നത് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റുകളിൽ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ കർഫ്യൂ ആണ് 6 മണിക്ക് ശേഷമാണ് പുറത്തിറങ്ങുന്നത് ആ സമയത്ത് ഫ്ലാറ്റുകളിൽ പോയി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് ചിലർ അവിടെ തന്നെ പ്രാഥമിക കാര്യങ്ങൾ നടത്തും ഇവർ നൂറോളം പേരുണ്ട് പല രാജ്യങ്ങളിൽ നിന്നുള്ളവർ ഒന്നിച്ചാണ് പലയിടങ്ങളില താമസിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റർ വിമാനം ഏകദേശം 800 പേരെ വഹിക്കാൻ ശേഷിയുള്ള റസ്ക്യൂ ഓപ്പറേഷന് ഉപയോഗിക്കുന്ന എയർപോർട്ടിലല്ലാതെ ലാന്റ് ചെയ്യാൻ സാധിക്കുന്ന വിമാനമെത്തുമെന്ന പ്രതീക്ഷയുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സംഘമെന്ന് മെറീന പറഞ്ഞു. വ്യോമസേനാ വിമാനം വരുമെന്ന വാർത്ത കേട്ടത് എല്ലാവരിലും ആത്മവിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഭയപ്പാടോടെ കഴിയുകയാണ് വിദ്യാർത്ഥി സംഘങ്ങൾ. ഇന്നലെ ഷെല്ലാക്രമണത്തിൽ വിദ്യാർത്ഥി മരിച്ചതിൽ എല്ലാവരിലും ആശങ്ക വർദ്ധിച്ചിട്ടുണ്ട്.

Related posts

Leave a Comment