ഐപിഎൽ; ജയിച്ചിട്ടും പ്ലേഓഫ് കാണാതെ പുറത്തായി മുംബൈ ഇന്ത്യൻസ്; ഡല്‍ഹി x ചെന്നൈ, ബാംഗ്ലൂര്‍ x കൊല്‍ക്കത്ത പ്ലേഓഫ് പോര്

അബുദാബി: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച വിജയം നേടിയിട്ടും നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്ത്‌. ആവശകരമായ മത്സരത്തിൽ 42 റൺസിന്റെ വമ്പൻ ജയം നേടിയിട്ടും നെറ്റ് റൺറേറ്റിൽ പിന്നിലായതോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായി മുംബൈ പുറത്തായി.മത്സരത്തിൽ ടോസ് നേടിയ മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 235 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിനെ 65 റൺസിനുള്ളിൽ പുറത്താക്കിയാൽ മാത്രം പ്ലേഓഫ് പ്ലേഓഫ് പ്രതീക്ഷയുണ്ടായിരുന്ന മുംബൈയ്ക്ക് അതിനായില്ല. സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തതോടെ ജയിച്ചിട്ടും മുംബൈ മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി.

അതേസമയം, നടന്ന അവസാന ലീഗ് മത്സരത്തിൽ ഡൽഹി ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ അവസാനപന്തിൽ ഏഴു വിക്കറ്റിന് മറികടന്നു. അവസാന ലീഗ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടു തോറ്റെങ്കിലും ഡൽഹി ക്യാപിറ്റൽസ് 20 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. ബാംഗ്ലൂർ ജയിച്ച് 18 പോയിന്റുമായി ഒപ്പമെത്തിയെങ്കിലും നെറ്റ് റൺറേറ്റിന്റെ മികവിൽ ചെന്നൈ രണ്ടാം സ്ഥാനക്കാരായി ഒന്നാം ക്വാളിഫയറിന് യോഗ്യത നേടി. ബാംഗ്ലൂർ മൂന്നാം സ്ഥാനക്കാരായും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 പോയിന്റുമായി നാലാം സ്ഥാനത്തോടെയും പ്ലേഓഫിലെത്തി. സൺറൈസേഴ്സ് ഹൈദരാബാദ് അവസാന സ്ഥാനക്കാരായാണ് മടങ്ങുന്നത്.

ഞായറാഴ്ച നടക്കുന്ന ഒന്നാം ക്വാളിഫയറിൽ ഡൽഹിയും ചെന്നൈയും ഏറ്റുമുട്ടും. തിങ്കളാഴ്ച നടക്കുന്ന എലിമിനേറ്ററിൽ കൊൽക്കത്തയും ബാംഗ്ലൂരും തമ്മിലാണ് മത്സരം.

Related posts

Leave a Comment