പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ഇന്ന്.

ന്യൂഡല്‍ഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകുന്നേരം നാല് മണിക്ക് ചേരും. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍.ഡി.എ യോഗവും ഇന്ന് നടക്കും. അതേസമയം തന്നെ സഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാര്‍ട്ടി എം.പിമാരുടെ യോഗവും ഇന്ന് നടക്കും. 19 തിങ്കളാഴ്ച മുതല്‍ അടുത്ത മാസം 13 വരെയാണ് പാര്‍ലമെന്റിനു വര്‍ഷകാല സമ്മേളനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാവിലെ 11 മുതല്‍ വൈകീട്ട് 6 വരെയാകും ലോക്സഭയും, രാജ്യസഭയും ചേരുക.

Related posts

Leave a Comment