Connect with us
48 birthday
top banner (1)

Special

ജനാധിപത്യത്തിൽ നിന്നും ഹിന്ദുത്വയിലേക്ക്; നെഹ്‌റുവിൽ നിന്നും മോദിയിലേക്ക്

Avatar

Published

on

ഗംഗ വി ആർ

ഇന്ത്യൻ ഭരണഘടനയുടെ 79- അനുഛേദം പറയുന്നത് അനുസരിച്ച് രാഷ്ട്രപതിയും രണ്ട് സഭകളും ( ലോകസഭയും രാജ്യസഭയും)ചേരുന്നതാണ് പാർലമെന്റ്. എന്നാൽ ഏകദേശം 96 വർഷങ്ങളോളം പഴക്കമുള്ള പാർലമെന്റ് മന്ദിരത്തിന് പകരം പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ രാജ്യത്തിന്റെ പ്രഥമ പൗരൻ എന്ന സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ചടങ്ങിൽ സമ്മേളിച്ചില്ല. രാജ്യത്തിന്റെ പ്രഥമ ആദിവാസി രാഷ്ട്രപതിയോടുള്ള അനാദരവ് മാത്രമല്ല മറിച്ച് ഭരണഘടനയോടും നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയോടും കൂടിയുള്ള വെല്ലുവിളിയാണിത്.2020 ഡിസംബർ മാസത്തിൽ, തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളോടും പ്രതിപക്ഷ നേതാക്കളോടും കൂടിയാലോചിക്കാതെ തീർത്തും ഏകപക്ഷീയമായായിരുന്നു പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.

Advertisement
inner ad

പഴയ പാർലമെന്റ് മന്ദിരത്തിനും രാഷ്ട്രപതി ഭവനും മദ്ധ്യേ പുതിയ പാർലമെന്റ് മന്ദിരം പണിയാനുള്ള കരാർ ഏൽപ്പിച്ചത് ടാറ്റാ പ്രൊജക്ട്സിനായിരുന്നു.977 കോടി എന്ന അടങ്കൽ തുക പിന്നീട് മുപ്പത് ശതമാനത്തോളം വർധിപ്പിക്കുകയും ചെയ്തിരുന്നു. പാർലമെന്റിനെ പൂർണമായും നിഷ്പ്രഭമാക്കുകയും, എതിർത്തു സംസാരിക്കുന്നവരെ അയോഗ്യരാക്കുകയും, ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ പോലും വിസമ്മതിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഏകാധിപത്യ ഭരണമാണ് മോദി സർക്കാർ കാഴ്ചവയ്ക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാതെ, ജനിച്ച വർഗ്ഗത്തിന്റെയും,കുലത്തിന്റെയും അടിസ്ഥാനത്തിൽ തീണ്ടാപ്പാടകലെ നിർത്തുന്ന പ്രാകൃതമായ നയം തന്നെയായിരുന്നു പാർലമെന്റ് ഉദ്ഘാടന വേളയിൽ രാജ്യം സാക്ഷ്യം വഹിച്ചത്.

രാഷ്ട്രപിതാവിന്റെ ഘാതകന്റെ ജന്മദിനമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഏറ്റവും അനുയോജ്യമായ ദിനം എന്ന് വിശ്വസിക്കുന്ന, ഫ്യൂഡൽ സംവിധാനങ്ങളുടെയും രാജവാഴ്ചയുടെയും ചിഹ്‌നങ്ങളെ തിരികെകൊണ്ടുവരാൻ വെമ്പുന്ന, ജനസംഖ്യയുടെ ഏറിയ പങ്കും ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്ന് ജീവിക്കുന്ന ഒരു കാലഘട്ടത്തിൽ പുതിയ പാർലമെന്റ് മന്ദിരം പണിയാൻ തിടുക്കം കൂട്ടുന്ന, തീവ്ര ഹിന്ദുത്വത്തെ സാധാരണമെന്ന് വരുത്തുവാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന് കീഴിൽ ജീവിക്കുമ്പോൾ എതിർപ്പിന്റെയും ചെറുത്തുനിൽപ്പിന്റെയും ഓരോ ശബ്ദവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

അവർ വിദ്യാർഥികളല്ല, ബോൺ ക്രിമിനലുകൾ; ഡോ.ശൂരനാട് രാജശേഖരൻ എഴുതുന്നു

Published

on

“എസ്എഫ്ഐ തുടരുന്നതു പ്രാകൃതമായ ശൈലിയാണ്. അതു തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിനു ബാധ്യതയാകും. പുതിയ എസ്എഫ്ഐ ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥമറിയില്ല. ഇടതുപക്ഷ രാഷ്ട്രീയ ആശയത്തിന്റെ ആഴവും പുതിയ ലോകത്തിനു മുന്നിൽ ഇടതുപക്ഷത്തിനുള്ള കടമയും അറിയില്ല. എസ്എഫ്ഐക്കാർ ഇടതുരാഷ്ട്രീയത്തിന്റെ ചരിത്രം വായിക്കണം. മുതിർന്നവർ അവരെ അതു പഠിപ്പിക്കണം.” വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിന്റേതാണ് ഈ വാക്കുകൾ. നമ്മുടെ സംസ്ഥാനത്തെ പ്രമുഖ വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐക്കു സംഭവിച്ചിരിക്കുന്ന അപചയത്തെക്കുറിച്ച് ഒരു പ്രധാന ഇടതുപക്ഷ നേതാവിന്റെ നിരീക്ഷണം ഇതാണെങ്കിൽ മറുപക്ഷത്തുള്ളവരുടെയും സാധാരണ ജനങ്ങളുടെയും അഭിപ്രായം ഊഹിക്കാവുന്നതേയുള്ളു.കേരളത്തിലെ പൊതുമേഖലയിലെ സർവകലാശാലാ ചാൻസിലർ കൂടിയായ ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എസ്എഫ്ഐ പ്രവർത്തകരെ ബോൺ ക്രിമിനലുകൾ എന്നാണു വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ. പക്ഷേ, ​സർവകലാശാലകളുടെ അധിപൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്കു ക്യാംപസുകൾ ചെവി കൊടുക്കണം. എസ്എഫ്ഐയുടെ ഇന്നത്തെ ചെയ്തികൾ കാണുമ്പോൾ നീതിബോധമുള്ള ആരും ​ഗവർണറുടെ ഈ വിശേഷണം അം​ഗീകരിക്കും. കേരളത്തിലെ വൻ സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും ജനശ്രദ്ധയിൽ നിന്നും തിരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്രിമിനൽ സംഘമാണ് എസ്എഫ്ഐ എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. അതേ, ജന്മനാ കൊടുംകുറ്റവാളികളായ ഒരു പറ്റത്തിനു ഭൂരിപക്ഷമുള്ള സങ്കേതമായി മാറിയിരിക്കുന്നു എസ്എഫ്ഐ.വിദ്യാർഥി രാഷ്ട്രീയത്തിനോ എസ്എഫ്ഐ എന്ന സംഘടനയ്ക്കോ ഞാൻ എതിരല്ല. രണ്ടും നിലനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്ന ആളുമാണ്.

പക്ഷേ, എസ്എഫ്ഐ എന്ന ഇടതു വിദ്യാർഥി യൂണിയനിൽ സംഭവിച്ച ക്രിമിനൽവൽക്കരണത്തിൽ ദുഃഖിക്കുന്ന ആളാണു താനും. എസ്എഫ്ഐയിൽ ഉള്ളവരെല്ലാം ക്രിമിനലുകളാണെന്ന വിശ്വാസവും എനിക്കില്ല. പക്ഷേ, ആ സംഘടനയിലെ മഹാഭൂരിപക്ഷം പേരും ക്രിമനൽ സ്വഭാവം കാണിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തുന്നത്. പൂക്കോട് വെറ്ററിനറി ക്യാംപസിലും കാര്യവട്ടം ക്യാംപസിലും കൊയിലാണ്ടി ശ്രീനാരായണ കോളെജിലും നടന്ന സംഭവങ്ങൾ സമാനതകളില്ലാത്തതാണ്. ഒരു വിദ്യാർഥി സംഘടനയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതുമാണ്.ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങളിലൊന്ന് കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ പൂക്കോട് ക്യാംപസിൽ സിദ്ധർഥ് എന്ന വിദ്യാർഥിയു‌ടെ ആത്മഹത്യ (കൊലപാതകം) ആണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, പൂക്കോട് വെറ്ററിനറി ക്യാംപസ് ക്രൂരതയിൽ സിപിഎമ്മിനോ എസ്എഫ്ഐക്കോ ഒരു കുറ്റബോധവുമില്ലെന്നു പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു. ഇതുകൊണ്ടൊന്നും തങ്ങൾ പിന്മാറില്ലെന്നാണ് കേരള യൂണിവേഴ്സിറ്റിയുടെ കാര്യവ‌ട്ടം ക്യാംപസിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രഖ്യാപിച്ചതും പ്രവർത്തിച്ചു കാണിച്ചതും. കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മർദിച്ച് അവശനാക്കി. അക്രമിച്ചവർക്കെതിരേ കാര്യമായ ഒരു നടപടിയുമുണ്ടായില്ല. എന്നാൽ, സാഞ്ചോസിനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തു. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികൾക്കെതിരേയും പൊലീസ് കേസെടുത്തു. എന്താണ് ഇതു നൽകുന്ന പാഠം? ക്യാംപസുകളെ കൊലയറകളാക്കാൻ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്, അതിനെതിരേ ശബ്ദിക്കുന്നവർക്കെതിരേ പോലും കേസെടുത്ത് ജയിലിലിടും എന്നല്ലേ? ഈ സന്ദേശം നൽകുന്ന ആത്മവിശ്വാസമാണ് എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിനു വളം വച്ചു കൊടുക്കുന്നത്.എസ്എഫ്ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തെ മുഴുവൻ അടച്ചാക്ഷേപിക്കാനല്ല ഈ കുറിപ്പ്. രാഷ്ട്രീയത്തിൽ നാളേയ്ക്കു വേണ്ട നല്ല നേതാക്കളെ സൃഷ്ടിക്കാൻ ഈ സംഘടനയ്ക്കു കഴിയണം.

Advertisement
inner ad

പക്ഷേ, അവർ ഇപ്പോൾ ചെയ്യുന്നത് അരുംകൊല രാഷ്ട്രീയമാണ്. രാഷ്ട്രീയ കോടുംഭീകരതയാണ്. അത് അവസാനിപ്പിച്ചേ തീരൂ.പൂക്കോടും കാര്യവട്ടവും ഒറ്റപ്പെട്ട കേസുകളല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലും ആയുർവേദ കോളെജിലും ആർ‍ട്സ് ആൻഡ് സയൻസ് കോളെജിലും എറണാകുളം മഹാരാജാസിലും തൃശൂർ ​കേരള വർമയിലും പാലക്കാട് വിക്റ്റോറിയയിലും തലശേരി ബ്രണ്ണനിലുമൊക്കെ പണ്ടു വല്പപ്പോഴും നടത്തിയ അക്രമങ്ങൾ ഇപ്പോൾ സാർവത്രികമായിരിക്കുന്നു. തങ്ങളുടെ താത്പര്യങ്ങൾക്കു വിലങ്ങുതടിയാകുന്ന കോളെജ് പ്രിൻസിപ്പൽ രണ്ടു കാലിൽ കോളെജിലേക്കു വരില്ലെന്നു മൈക്ക് വെച്ചു വെല്ലുവിളിക്കാൻ ശിഷ്യന്മാരായ എസ്എഫ്ഐ നേതാക്കൾക്കു കഴിയുന്നു. കൊയിലാണ്ടി ​ഗുരുദേവ കോളെജ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ നൽകിയ പരാതിക്കു കടലാസിന്റെ വില പൊലീസ് നൽകിയില്ല. 20 വർഷം സൈനിക അക്കാഡമിയിൽ പ്രൊഫസറായിരുന്ന താൻ വെടിയുണ്ടകളെ അതിജീവിച്ചിട്ടുണ്ടെന്ന് ‍ഡോ. സുനിൽ ഭാസ്കർ. എന്നാൽ വെ‌ടിയുണ്ടയെക്കാൾ വലിയ വേദനയാണ് എസ്എഫ്ഐ നേതാവെന്ന് അവകാശപ്പെട്ട ഒരു കുട്ടി തന്റെ കരണത്തടിച്ചപ്പോൾ അനുഭവിച്ചതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എസ്എഫ്ഐ എന്ന സംഘടനയുടെ ചങ്കിലാണു കൊള്ളേണ്ടത്. തൃശൂർ മാള എഐഎം കോളെജിലും എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പാളിനെ തടഞ്ഞുവച്ചു വിരട്ടി. എറണാകുളം മഹാരാജാസ് കോളെജിൽ കഴിഞ്ഞ ആഴ്ച സംഘർഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകനെയും കെഎസ്‍യു പ്രവർത്തകനെയും ആംബുലൻസിൽ കയറി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടനയെ മറയാക്കി ഒരു പറ്റം ആന്റി സോഷ്യൽ ക്രിമിനലുകൾ നടത്തുന്ന അഴിഞ്ഞാ‌ട്ടമാണ് ഇപ്പോൾ കേരളത്തിലെ മിക്കവാറും ക്യാംപസുകളിൽ കാണുന്നത്.എറണാകുളം മഹാരാജാസ് കോളെജ് പ്രിൻസിപ്പലായിരുന്ന ഡോ. കെ.എൽ ബീനയെ ബന്ധിയാക്കി ഭീഷണിപ്പെടുത്തിയ സംഭവം സാംസ്കാരിക കേരളത്തിന്റെ മുഴുവൻ പ്രതിഷേധത്തിനു കാരണമായിരുന്നു. അന്നും പക്ഷേ സിപിഎം നേതൃത്വം എസ്എഫ്ഐയെ പിന്തുണച്ചു. കാര്യവട്ടം ക്യാംപസിലെ അക്രമം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ക്രിമിനൽ സംഘത്തിനു പിന്തുണ അറിയിച്ച് പ്രസം​ഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. മുഖ്യമന്ത്രി നടത്തിയ നവകേരള യാത്രയുടെ മറവിൽ ഡിവൈഎഫ്ഐയും സുരക്ഷാ ഉദ്യോ​ഗസ്ഥരും നടത്തിയ ക്രൂരമായ വേട്ടയാടലിൽ ശരീരം തളർന്ന് യൂത്ത് കോൺ​ഗ്രസിന്റെ വനിതാ നേതാവ് ഇപ്പോഴും എന്റെ നാട്ടിൽ ചികിത്സയിലാണ്. അപ്പോഴും മുഖ്യമന്ത്രി ഈ അക്രമത്തെ ന്യായീകരിക്കുകയാണ്.എസ്എഫ്ഐ അടക്കം വിദ്യാർഥി സംഘടനകളെല്ലാം നാടിന് ആവശ്യമാണ്. സിലബസ് പോലെ രാഷ്ട്രീയവും ക്യാംപസുകളിൽ തന്നെ പരിശീലിച്ചു തുടങ്ങണം. നമ്മുടെ ഇന്നത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെയും സാംസ്കാരിക നായകരെയും സംഭാവന ചെയ്തത് ക്യാംപസുകളാണ്. എ.കെ. ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി, കെ.സി. വേണു​ഗോപാൽ, രമേശ് ചെന്നിത്തല, പിണറായി വിജയൻ, എ.കെ. ബാലൻ, ബിനോയ് വിശ്വം തുടങ്ങിയവരെല്ലാം ക്യാംപസുകളുടെ സംഭാവനകളാണ്.

കെഎസ്‌യുവിന്റെ നീലപ്പതാക പിടിച്ചു രാഷ്ട്രീയത്തിൽ പിച്ചവച്ചുവന്നയാളാണ് ഞാനും. ഞങ്ങളാരും പഠിച്ചതോ, പരിശീലിച്ചതോ ആയ രാഷ്ട്രീയമല്ല ഇന്നു ക്യാംപസുകളിൽ നടക്കുന്നത്.ഞങ്ങൾ പഠിച്ചപ്പോഴും ഇവിടെ കെഎസ്‌യുവും എസ്എഫ്ഐയും (അന്ന് കെഎസ്എഫ്) മറ്റനേകം സംഘടനകളുമുണ്ടായിരുന്നു. പക്ഷേ, ആർക്കും ഇടിമുറികളുണ്ടായിരുന്നില്ല. ഒരു വിദ്യാർഥി സംഘടന എന്ന നിലയിൽ നിന്ന് കൊടും ക്രിമിനലുകളുടെ കൂടാരമായി എസ്എഫ്ഐ മാറി. ഈ ക്രിമിനലകുകളെ ഉപയോ​ഗിച്ച് അനഭിലഷണീയമായ പ്രവർത്തനങ്ങൾക്ക് സിപിഎമ്മും അതിന്റെ ചില നേതാക്കളും മുന്നിട്ടു നിൽക്കുന്നതാണ് നമ്മുടെ ക്യാംപസുകളെ ശവപ്പറമ്പാക്കിയത്. ‘‘ഒരു ആശയം പറഞ്ഞാൽ ആക്രമിക്കുകയെന്നത് അസഹിഷ്ണുതയുടെ അങ്ങേയറ്റമല്ലേ? ആശയം പറയുന്നവരെപ്പോലും തല്ലാൻ വരുന്നവരോട് എന്താണു പറയുക?’’– ചോദിക്കുന്നത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ. കേരളത്തിൽ വിദേശ സർവകലാശാലകളുടെ സാധ്യത പരിശോധിക്കുന്നതിന് വിളിച്ചു കൂട്ടിയ യോ​ഗത്തിനെത്തിയ അദ്ദേഹത്തെ നടുറോഡിൽ എസ്എഫ്ഐ നേതാക്കൾ കരണത്തടിച്ചു നിലത്തിട്ടത് ആരും മറന്നിട്ടില്ല. 15 വർഷങ്ങൾക്കു ശേഷം സിപിഎം തന്നെ കേരളത്തിലേക്ക് വിദേശ സർവകലാശാലകളെ കൂട്ടിക്കൊണ്ടു വരുന്നു. സിപിഎമ്മിന്റെ നിലപാട് മാറ്റത്തിൽ കേരളത്തിലെ വിദ്യാർഥികൾക്കു നഷ്ടമായത് നീണ്ട 15 വർഷം. എന്തിനായിരുന്നു അന്ന് എസ്എഫ്ഐക്കാർ ശ്രീനിവാസനെ തല്ലിയത് എന്ന ചോദ്യത്തിന് ഇപ്പോൾ അവർ നൽകുന്ന ഉത്തരം ഇതായിരിക്കും, വെറുതേ ഒരു രസത്തിന്! ഇങ്ങനെ മൃ​ഗയാ വിനോദം നടത്തി രസിക്കുന്ന ഒരു സംഘടന ക്യാംപസുകൾക്കെന്നല്ല പൊതു സമൂഹത്തിനു തന്നെ അപമാനമാണ്. അത്യന്തം അപകടകരവുമാണ്. ഇങ്ങനെയൊരു ക്രിമിനൽ സംഘത്തെ നിയന്ത്രിക്കാൻ സിപിഎമ്മിനു കഴിയുന്നില്ലെങ്കിൽ ഈ സംഘടന പിരിച്ചു വിടണം. പകരം മനുഷ്യത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്ന പുതിയ സംഘടന രൂപീകരിക്കണം.

Advertisement
inner ad
Continue Reading

Editorial

സ്പീക്കര്‍മാര്‍
കോടാലിക്കൈകളാകുമ്പോള്‍; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

സ്പീക്കര്‍മാര്‍ നിയമ നിര്‍മാണ സഭകളില്‍ കോടാലിക്കൈകളായി മാറുന്നത് സുഗമമായ സഭാ നടത്തിപ്പിനും ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഹാനികരമാണ്. ഭരണപക്ഷത്തിന്റെ കാര്യസ്ഥനും സഭയുടെ നടത്തിപ്പുകാരനും മാത്രമല്ല സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ രക്ഷകനുമാണ്. ശബ്ദമില്ലാതെ പോവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ശബ്ദവും പരിഗണനയും സാധ്യമാവുന്നത് സ്പീക്കറുടെ ഇടപെടലുകളിലൂടെയാണ്. എന്നാല്‍ ഇന്നലെ ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത് അസാധാരണ നടപടികളായിരുന്നു.
പ്രതിപക്ഷ അവകാശങ്ങളെ കവരാനുള്ള ശ്രമങ്ങളാണ് കേരള നിയമസഭയില്‍ നടന്നതെങ്കില്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ലോക്‌സഭയില്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടികളേറ്റ ബിജെപിയും സിപിഎമ്മും ആണ് സഭയുടെ അന്തസ്സും നിഷ്പക്ഷതയും ഇല്ലാതാക്കാന്‍ സ്പീക്കറെ ഹാസ്യനാടകങ്ങളിലെ കോമാളികളാക്കി മാറ്റുന്നത്.

അജണ്ടയില്‍ ഇല്ലാത്ത പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ച സ്പീക്കര്‍ ഓം ബിര്‍ള അസാധാരണമായ കീഴ്‌വഴക്കം സൃഷ്ടിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടായിരുന്നു പ്രമേയം. സഭയില്‍ നിഷ്പക്ഷതയും സത്യസന്ധതയും പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഏതാനും മിനുട്ടുകള്‍ക്കുള്ളിലായിരുന്നു സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചുമടെടുപ്പുകാരനായി മാറിയത്. അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും അപലപിക്കുന്ന പ്രമേയമായിരുന്നു ബിര്‍ളയുടേത്. നൂറുശതമാനം രാഷ്ട്രീയമായിരുന്ന ഈ പ്രമേയം സഭാചട്ടങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. അടിയന്തരാവസ്ഥ ഇരുണ്ടകാലമായിരുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ട് അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ള ഓം ബിര്‍ളയുടെ മൗന പ്രാര്‍ത്ഥന കാപട്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായിട്ടും തലനാരിഴക്ക് രക്ഷപ്പെട്ട മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മോദിയുടെ ദുശ്ശാഠ്യങ്ങളും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റിനെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായകരമായിരിക്കില്ലെന്നാണ് ഇത്തരം നടപടികള്‍ വ്യക്തമാക്കുന്നത്.

Advertisement
inner ad

കഴിഞ്ഞദിവസം കേരള നിയമസഭയിലും ഇത്തരമൊരു അസാധാരണ സംഭവമുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്പീക്കറുടെ നടപടി അസാധാരണവും പക്ഷപാതപരവുമായിരുന്നു. മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നതിന് പകരം സ്പീക്കര്‍ വിശദീകരണം നല്‍കിയത് അനുചിതവും ചട്ടവിരുദ്ധവുമായിരുന്നു. ഈ നടപടിയുടെ നിയമവിരുദ്ധത ബോധ്യമായിട്ടും സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒന്നുകില്‍ അറിവില്ലായ്മ, അല്ലെങ്കില്‍ അഹങ്കാരം. ഇതാണ് സ്പീക്കറെയും സര്‍ക്കാരിനെയും നയിക്കുന്നത്. ഒരു എം.എല്‍.എയുടെ സാധാരണ അടിയന്തര പ്രമേയമല്ലായിരുന്നത്. ഭര്‍ത്താവിനെ അതിക്രൂരമായ് കൊലചെയ്ത കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജയില്‍ മോചിതരാക്കാനുള്ള ക്രൂര നടപടിക്കെതിരെയുള്ള രോഷവും വേദനുമായിരുന്നു ആ അടിയന്തര പ്രമേയത്തിന്റെ ഉള്ളടക്കം. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കണ്ണില്‍ നിന്നും ജ്വലിക്കുന്ന അഗ്നിസ്ഫുലിംഗങ്ങളെ നേരിടാനുള്ള ത്രാണിയില്ലായ്മ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കാനാകാതെ സ്പീക്കറുടെ മടിയിലേക്കിട്ട് ഒഴിഞ്ഞുമാറുകയായിരുന്നു.

നോട്ടീസിന് അനുമതി നല്‍കിയാല്‍, തന്നെയും പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളും വാക്കുകളും കെ.കെ രമയില്‍ നിന്ന് കൂരമ്പുകളായ് വന്ന് തറയ്ക്കുമെന്നും അത് കനത്ത പ്രഹരമായിരിക്കുമെന്നുമുള്ള ഭീതിയാണ് സ്പീക്കറെ പകരക്കാരനാക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സാധാരണ നിലയില്‍ നോട്ടീസ് അനുവദിക്കുകയും ബന്ധപ്പെട്ട മന്ത്രിമാരില്‍ നിന്ന് വിശദീകരണം ലഭിച്ചാല്‍ പ്രമേയ അനുമതി നിഷേധിക്കുകയുമാണ് പതിവ്. എന്നാല്‍ ഇവിടെ ഉണ്ടായത് നോട്ടീസ് അനുവദിക്കാത്തതിന്റെ വിശദീകരണം നല്‍കിയത് സ്പീക്കറായിരുന്നു, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്നില്ല. ഈ അന്യായ നടപടി ഉണ്ടായിട്ടും സ്പീക്കര്‍ അതിനെ ന്യായീകരിച്ചത് കേവലം സിപിഎം വക്താവിനെപ്പോലെയാണ്.
നിയമ നിര്‍മാണ സഭകളിലെ സ്പീക്കര്‍മാരെ നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഭരണകക്ഷിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത്.

Advertisement
inner ad
Continue Reading

Editorial

അടിയന്തരാവസ്ഥ അനിവാര്യമാക്കിയതാര്?; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദം അനുസരിച്ച് 1975 ജൂണ്‍ 25ന് കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും 2014 ല്‍ നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയും താരതമ്യപ്പെടുത്തേണ്ട പ്രകടനങ്ങളാണ് പതിനെട്ടാം ലോക്‌സഭയുടെ ആദ്യദിനത്തില്‍ തന്നെ ബിജെപി ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷവുമായ് കൈയെത്തും അകലമുള്ള ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബിജെപി പ്രതിപക്ഷത്തെ ഒട്ടും വിശ്വാസത്തിലെടുക്കുന്നില്ല എന്നുള്ളതിന്റെ വിളംബരമാണ് ലോക്‌സഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍.


സഭയിലെ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും പ്രതിപക്ഷത്തിലുള്ള വിശ്വാസവും ബഹുമാനവും നിലനിര്‍ത്തുന്നതിനുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാനുള്ള കീഴ്‌വഴക്കം ആരംഭിച്ചത്. എന്നാല്‍ ആ കീഴ്‌വഴക്കങ്ങളും പ്രതിപക്ഷ ബഹുമാനവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായില്ല. രണ്ടുദിവസത്തെ പ്രോടേം സ്പീക്കറുടെ അര്‍ഹതപ്പെട്ട പദവിപോലും പ്രതിപക്ഷത്തിന് നല്‍കാത്ത നരേന്ദ്രമോദിയുടെ അധമ സാന്നിധ്യംകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കപ്പെട്ടിരിക്കയാണ്.

Advertisement
inner ad


രാജ്യത്തിനകത്തും പുറത്തും ആഭ്യന്തര ശക്തികളും വൈദേശിക ശക്തികളും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശിഥിലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കളെ വധിക്കാനും കലാപം സൃഷ്ടിക്കാനും ഛിദ്രശക്തികള്‍ ശ്രമിച്ചു. വിദ്യാര്‍ഥികളെയും യുവാക്കളെയും നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരരംഗത്തിറക്കി. ഗുജറാത്തിലെ ചിമന്‍ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരാഹാര സത്യഗ്രഹം നടത്തി മൊറാര്‍ജി ദേശായ് പറത്താക്കിച്ചു. ബിഹാറില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ് സമ്പൂര്‍ണ വിപ്ലവമെന്ന പേരില്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണ്‍ന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പലയിടങ്ങളിലും അക്രമാസക്തമായി. ഇന്ത്യയിലെ ജനജീവിതവും ചരക്ക് കൈമാറ്റവും സ്തംഭിപ്പിച്ചുകൊണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയില്‍വെ തൊഴിലാളികള്‍ ആരംഭിച്ച സമരവും ശക്തമായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വലതുപക്ഷ കുലാക്കുകളും ഇടതുപക്ഷ സാഹസികരും ഇന്ത്യയിലെ ശാന്തജീവിതം തകര്‍ക്കാന്‍ ശ്രമിച്ചു. നക്‌സലൈറ്റുകളും ആര്‍എസ്എസും ആനന്ദമാര്‍ഗികളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ തീവ്രവാദ സംഘടനകളും ഇന്ത്യയെ ശിഥിലീകരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. ബിഹാറിലെ സമസ്തിപുരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലളിത് നാരായണ്‍ മിശ്ര കൊല്ലപ്പെട്ടു. നാടെങ്ങും ഭീതിയും അസ്വസ്ഥതയും വളര്‍ന്നു. കരിഞ്ചന്തയും കള്ളക്കടത്തും പൂഴ്ത്തിവെയ്പും വ്യാപകമായി. പട്ടാളത്തോടും അതിര്‍ത്തി സേനയോടും പൊലീസിനോടും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായണ്‍ ആവശ്യപ്പെട്ടു. പട്ടാളത്തോട് ആയുധങ്ങളുമായ് ബാരക്കുകളില്‍ നിന്ന് പുറത്തുവരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്ഥാനെപ്പോലെ ജനങ്ങളെ വെടിവെച്ചും മര്‍ദ്ദിച്ചും കൊല്ലാന്‍ ഇന്ത്യക്ക് സാധ്യമല്ലായിരുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാല്‍പത് ദിവസം തികയുന്ന നാളിലായിരുന്നു ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും പ്രസിഡന്റും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായ ഷേക് മുജീബുര്‍ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ നടപടിയെ സാധൂകരിക്കുന്നതായിരുന്നു ഈ ദാരുണ സംഭവം.

അടിയന്തരാവസ്ഥയല്ല, അതിന്റെ പേരില്‍ നടന്ന നീചസംഭവങ്ങളായിരുന്നു രാജ്യത്ത് അച്ചടക്കവും ശാന്തിയും കൊണ്ടുവരാനുള്ള ശ്രമത്തെ കാളരാത്രികളായി ചിത്രീകരിക്കപ്പെട്ടത്. 1977 ല്‍ അടിയന്തരാവസ്ഥ നിലനില്‍ക്കെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തോറ്റു. പിന്നീട് വന്ന ജനത പാര്‍ട്ടി സര്‍ക്കാര്‍ ഇന്ദിരാഗാന്ധിയെ ക്രൂരമായ് വേട്ടയാടി. അന്യായമായ രീതിയില്‍ അവരുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി. ഇന്ദിരയെ തകര്‍ക്കാന്‍ ശ്രമിച്ച ജനതാ ഭരണകൂടം മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വയം തകര്‍ന്നുവീണു. 1980 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചുവന്നു.

Advertisement
inner ad


അടിയന്തരാവസ്ഥയുടെ അസ്ഥികൂടം പൊക്കിക്കാണിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ വിജയിക്കില്ല. കോണ്‍ഗ്രസ് പശ്ചാത്തപിച്ചതും ജനങ്ങള്‍ ക്ഷമിച്ചതുമായ ഈ സംഭവത്തിന്റെ കുഴിതോണ്ടി പുറത്തിട്ടിട്ടും ഇന്ത്യയില്‍ പലതവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വേട്ടയാടുന്ന മോദിയാണ് ഏറ്റവും ക്രൂരനായ ഏകാധിപതി. അടിയന്തരാവസ്ഥയുടെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇന്ദിരയുടെ ഖേദപ്രകടനം ഇന്ത്യന്‍ ജനത സ്വീകരിച്ചു എന്നതിന്റെ പ്രകടിത രൂപമായിരുന്നു 1980 ലെ അവരുടെ തിരിച്ചുവരവ്. അടിയന്തരാവസ്ഥ അനിവാര്യമാക്കിയവര്‍ അതിന്റെ വിമര്‍ശകരായ് മാറുന്നത് വിരോധാഭാസമാണ്.

Advertisement
inner ad
Continue Reading

Featured