മർദ്ദനം ; ഇന്ത്യ, പാകിസ്താനോട് തോറ്റതിന് കാശ്മീരിലെ വിദ്യർത്ഥികളുടെ നെഞ്ചത്തേക്ക്

ഛണ്ഡീഗഢ്: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ, പാകിസ്താൻ ടി 20 ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ തോറ്റതിന് പഞ്ചാബിൽ കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. രണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പത്തോളം വിദ്യാർത്ഥികൾക്കു നേരെയാണ് ആക്രമണം നടന്നത്. അവരുടെ ഹോസ്റ്റൽ മുറികളിൽ കടന്ന അക്രമികൾ സാധനങ്ങൾ തകർത്തു. അതേ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് ആക്രമണത്തിനു പിന്നിൽ. ഞായറാഴ്ച നടന്ന ടി 20 മൽസരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിനാണ് പാകിസ്താനോട് തോറ്റത്.

പഞ്ചാബിലെ സാൻഗ്രൂരിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെയും മൊഹാലിയിലെ റയാത് ഭാരത് യൂനിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികൾക്കുനേരെയാണ് ആക്രമണം നടന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

യുപിയിൽനിന്നും ബീഹാറിൽ നിന്നുമുള്ളവരാണ് തങ്ങളെ ആക്രമിച്ചതെന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. മുറികൾക്കുള്ളിൽ കടന്ന് പ്രശ്‌നമുണ്ടാക്കുന്ന കാര്യം അറിയിച്ചിട്ടും ഹോസ്റ്റൽ അധികൃതരും ഇടപെട്ടില്ല.

ഒരു വിദ്യാർത്ഥി തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആക്രമണം ലൈവ് ഇട്ടിരുന്നു.

പഞ്ചാബിയായ ഒരു വിദ്യാർത്ഥി പ്രശ്‌നത്തിൽ ഇടപെട്ട് കശ്മീരി വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിദ്യാർത്ഥികൾ ഹോസ്റ്റൽ മുറിക്കുള്ളിൽ ഇരിക്കുമ്പോഴാണ് അക്രമികൾ കയറിവന്നത്.
റയാത്ത് ഭാരത് യൂനിവേഴ്‌സിറ്റിയിലും സമാനമായ സംഭവമാണ് ഉണ്ടായത്.

രണ്ടിടത്തും പഞ്ചാബി വിദ്യാർത്ഥികളാണ് കശ്മീരി വിദ്യാർത്ഥികളുടെ രക്ഷക്കെത്തിയതെന്ന് കശ്മീരി സ്റ്റുഡൻസ് അസോസിയേഷൻ വക്താവ് നസീർ ഖുവാമി ട്വീറ്റ് ചെയ്തു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് കശ്മീരി വിദ്യാർത്ഥികളിൽ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നതായി സംഘടന പറയുന്നു.

Related posts

Leave a Comment