Connect with us
inner ad

Sports

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കണങ്കാല്‍ ശസ്ത്രക്രിയ വിജയകരം

Avatar

Published

on

ലണ്ടന്‍: യു.കെയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കണങ്കാല്‍ ശസ്ത്രക്രിയ വിജയകരം. സമൂഹമാധ്യമത്തിലൂടെ ഷമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘കണങ്കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു. സുഖം പ്രാപിക്കാന്‍ സമയമെടുക്കും, എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -താരം എക്‌സില്‍ കുറിച്ചു. മൈതാനത്തേക്ക് തിരിച്ചെത്താന്‍ സമയമെടുക്കുന്നതിനാല്‍ ഷമിക്ക് ഐ.പി.എല്‍ സീസണ്‍ പൂര്‍ണമായി നഷ്ടമാകും. താരത്തിന്റെ അഭാവം ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടിയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കാലിലെ പരിക്കു കാരണം 33കാരനായ ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ആസ്‌ട്രേലിയക്കെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. കാലിലെ വേദന സഹിച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ കളിച്ചത്. ജനുവരി അവസാന ആഴ്ചയില്‍ ലണ്ടനിലെത്തി ഇടതു കണങ്കാലില്‍ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. കുത്തിവെപ്പ് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി ആരാധകരുടെ മനംകവര്‍ന്നിരുന്നു താരം. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിലെ വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമനായി. താരത്തിന് അര്‍ജുന പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. താരത്തിന് ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളും നഷ്ടമായേക്കും. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഷമി ടീമിലേക്കു മടങ്ങിയെത്താനാണു സാധ്യത.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ

Published

on

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിലെ അഞ്ച് ട്വന്റി-20കള്‍ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭന ജോ‌യിയും.കഴിഞ്ഞ വർഷം ഇന്ത്യൻ ടീമില്‍ ഇടം നേടിയ ആദ്യ കേരള താരമായി ചരിത്രം കുറിച്ച മിന്നുമണിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്നവരാണ് സജനയും ആശയും. വനിതാ പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് വയനാട് സ്വദേശിയായ സജനയ്ക്കും പുതുച്ചേരിയ്ക്കായി കളിക്കുന്ന തിരുവനന്തപുരം സ്വദേശി ആശാ ശോഭനയ്ക്കും സീനിയർ ടീമിലേക്കുള്ള വഴി തുറന്നത്.

Continue Reading

Kerala

പാലിയത്ത് രവിയച്ചന്‍ അന്തരിച്ചു; വിടവാങ്ങിയത് കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍

Published

on

തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചൻ (96) അന്തരിച്ചു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതൽ 17 വർഷം രഞ്ജി കളിച്ചു. ബാറ്റ്സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. 55 ഒന്നാം ക്ളാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. രണ്ടുതവണ അദ്ദേഹം കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
1952 മുതല്‍ 1970 വരെ കേരളത്തിനായി രഞ്ജി ക്രിക്കറ്റില്‍ 55 മത്സരങ്ങളാണ് കളിച്ചത്. 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കി.

തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടിൽ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാർച്ച് 12 നായിരുന്നു രവിയച്ചന്റെ ജനനം. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്. മകന്‍: രാംമോഹന്‍.മരുമകള്‍: ഷൈലജ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

News

ഇന്‍സ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സുമായി ചെന്നൈ സൂപ്പർകിങ്‌സ്

Published

on

ഇന്‍സ്റ്റഗ്രാമിൽ റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.

‘ഇന്‍സ്റ്റയില്‍ 15 മില്ല്യണ്‍ വിസിലുകള്‍. മഞ്ഞനിറം എന്നന്നേക്കും വളരുകയാണ്’, ഇങ്ങനെയാണ് ചെന്നൈ എക്‌സിൽ കുറിച്ചത്. രണ്ടാമത്തെ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്,13.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്‍സിബിക്കുള്ളത്. മുംബൈ ഇന്ത്യൻസാണ് 13.2 മില്ല്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവെഴ്‌സുമായി മൂന്നാം സ്ഥാനത്ത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured