Connect with us
48 birthday
top banner (1)

Oman

മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ഒമാൻ ആഘോഷിച്ചു

Avatar

Published

on

എന്‍റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് പറഞ്ഞ, ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ഒമാൻ കേരള ചാപ്റ്ററിന്റ നേതൃത്വത്തിൽ ആഘോഷിച്ചു.

അനീഷ്.ബി.വി സ്വാഗതം പറഞ്ഞ ചടങ്ങ് ഐഒസി ഒമാൻ കേരള ചാപ്റ്റർ കോ കൺവീനർ ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ചു

Advertisement
inner ad

മണി പേരാവൂർ, ജിജി കാസിം, റൗഫ്, ദീപ ബെന്നി എന്നിവർ സംസാരിച്ചു.

ശ്യാം മോഹൻ നന്ദി പ്രകാശിപ്പിച്ച ചടങ്ങ് സജീവ് ജോസഫ്, സുഹൈൽ, സതീഷ്, നിയാസ്, വിനു.ടി.പി, സുഹാന മുസ്തഫ എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

തിരുവനന്തപുരത്തെ കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ പി എ അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമാണ്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണോ മൃതദേഹമെന്ന് പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണുമെല്ലാം സമീപത്തുണ്ട്. മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യത ഉണ്ടായിരുന്നതായും പണം തിരികെ നൽകാൻ ഉള്ളവർ ബഹളമുണ്ടാക്കിയതായും സമീപവാസികൾ പറഞ്ഞു. തിങ്കളാഴ്ച ഇദ്ദേഹം കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കൂടാതെ ഫോറൻസിക് വിദ​ഗ്ധരും പരിശോധന തുടരുകയാണ്.

Continue Reading

Oman

ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം

Published

on

സലാല: മുതിർന്ന കോൺഗ്രസ്‌ നേതാവും വടകര നിയോജക മണ്ഡലം യുഡിഎഫ് കൺവീനറുമായ കോട്ടയിൽ രാധാകൃഷ്ണനും എടച്ചേരി പഞ്ചായത്ത്‌ മെമ്പർ ബാബുവിനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സലാലയിൽ സ്വീകരണം നൽകി. സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഐഒസി ട്രഷറർ ഷജിൽ മണി പേരാവൂർ എന്നിവർ ഇരുവരെയും ഷാൾ അണിയിച്ചു സ്വീകരിച്ചു.

ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഡോ നിഷ്താറിന്റ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, ജോയിന്റ് സെക്രട്ടറി ഹാശിം കോട്ടക്കൽ, ഐഒസി സെക്രട്ടറി ദീപ ബെന്നി, ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന നന്ദി പ്രസംഗത്തിൽ ആനുകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് കോട്ടയിൽ രാധാകൃഷ്ണൻ വിശദമായി സംസാരിച്ചു. നമ്മുടെ നാടിന്റെ പുനർ നിർമ്മതിയിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെ കുറിച് സംസാരിച്ച അദ്ദേഹം പ്രവാസികൾക്കു നമ്മുടെ നാട് ആ ബഹുമാനം എന്നും നൽകും എന്ന് സൂചിപ്പിച്ചു. കോൺഗ്രസ്‌ അതിന്റെ ചരിത്രപരമായ പ്രാധാന്യം മുറുകെ പിടിക്കുന്നതിനോടൊപ്പം പുതിയ രാഷ്ട്രീയ പ്രവർത്തന സാഹചര്യം മനസിലാക്കി മുന്നോട്ടു പോകുമ്പോ പ്രവാസികൾക്ക് നവ മാധ്യമങ്ങൾ വഴി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഐഒസി കേരള ചാപ്റ്റർ സെക്രട്ടറി അബ്‌ദുള്ള സ്വാഗതം പറഞ്ഞ പരിപാടിക്ക് വൈസ് പ്രസിഡന്റ്‌ ശ്യാം മോഹൻ നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Death

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു

Published

on


നെടുമ്പാശ്ശേരി: ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മരിച്ചത്.

പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.

Advertisement
inner ad

ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
inner ad
Continue Reading

Featured