ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജിൽ ഇന്ത്യൻ നേവി കേഡറ്റ് പരിശീലനം

കാലടി: ഇന്ത്യൻ നേവി കൊച്ചിയിലെ 220 സിഗ്‌നൽ സ്‌കൂൾ കേഡറ്റുകൾക്ക് ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജിൽ പരിശീലനം തുടങ്ങി. ഇന്ത്യൻ നേവിയുമായി ജൂൺ 2019ൽ തുടങ്ങിയ അക്കാഡമിക-സാങ്കേതിക-പരിശീലന മൾട്ടിലെവൽ കരാർ പ്രകാരമാണ് ഈ പരിശീലനം തുടങ്ങിയിരിക്കുന്നത്. ഒരു മാസം ദൈർഘ്യമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് കോഴ്‌സാണ് ഇന്ത്യൻ നേവി സിഗ്‌നൽ സ്‌കൂൾ കേഡറ്റുകൾക്ക് ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് സ്‌കിൽ കേന്ദ്ര നൽകുന്നത്.

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ് നടത്തിപ്പിൽ തുടർച്ചയായി പഞ്ചനക്ഷത്ര ഗ്രേഡിങ് നേടിയ ആദിശങ്കരയിലെ മാസ്റ്റർ ട്രെയിനർമാർ, ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകർ, തുടങ്ങിയവർ ക്ലാസുകൾ നടത്തുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതി ഇന്ത്യൻ നേവിയുടെ കമ്യൂണിക്കേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാവുന്ന മാതൃകയിൽ ക്രമീകരിച്ചാണ് കോഴ്‌സ് സിലബസ് നിർണയിച്ചിരിക്കുന്നത്. കോഴ്‌സിന്റെ ഉദ്ഘാടനം ആദി ശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് നിർവഹിച്ചു.ഈ കോഴ്‌സിന് വേണ്ട ഊർജം ദേശസ്‌നേഹത്തിൽ നിന്നും, സൈനിക സേവനത്തോടുള്ള ബഹുമാനത്തിൽനിന്നും ഉൽത്ഭവിച്ചതാണണന്ന് അദ്ദേഹം പറഞ്ഞു ആദിശങ്കര ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി. പി. ജയശങ്കർ, സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ് എന്നിവർ ക്ലാസുകൾ എടുത്തു.

Related posts

Leave a Comment