ഇന്ത്യന്‍ മീഡിയാ ഫോറം പി എ മുബാറക്കിനെ അനുസ്മരിച്ചു.

ദോഹ: സദാ പുഞ്ചിരി തൂകുന്ന മുഖവുമായി എത്തിയിരുന്ന   പി എ മുബാറക്ക് മാധ്യമ രംഗത്തു മാത്രമല്ല ദോഹയിലെ വാണിജ്യ സര്‍ക്കാര്‍ തലങ്ങളിലും മലയാളികള്‍ക്ക് ഏറെ സഹായകരമായപ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന്  ഇന്ത്യന്‍ മീഡിയാ ഫോറം അനുസ്മരണ യോഗത്തില്‍ സ്മരിച്ചു .
ദോഹ വരും കാലത്ത് അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ വലിയ സ്ഥാനം നേടുമെന്ന് 1990കളുടെ അവസാനത്തില്‍ തന്നെ പി എ മുബാറക്ക് റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്നും അക്കാലമാണ് ഇപ്പോഴുള്ളതെന്നും കെ യു ഡബ്ല്യു ജെ സംസ്ഥാന മുന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. 2006ല്‍ ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ എല്ലാ സഹായവും ചെയ്ത് കൂടെയുണ്ടായിരുന്നത് പി എ മുബാറക്കായിരുന്നു എന്നും കമാൽ വരദൂർ സ്മരിച്ചു  
.എറണാകുളം പ്രസ്‌ക്ലബ്ബും കോഴിക്കോട് ചന്ദ്രികയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരിചയവും പിതാവിനോടുള്ള സഹവാസവുമാണ് തന്റെ ജ്യേഷ്ഠന്റെ സ്വഭാവ രൂപീകരണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ തെന്ന്  പി എ മുബാറക്കിന്റെ ഇളയ സഹോദരനും കൊച്ചി ചന്ദ്രിക മുന്‍ ന്യൂസ് എഡിറ്ററും എറണാകുളം പ്രസ് ക്ലബ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി എ മെഹബൂബ് പറഞ്ഞു.  
വിദ്യാര്‍ഥിയായിരിക്കെ തന്നെ തന്റെ പിതാവ് നടത്തിയിരുന്ന പത്രത്തില്‍ എഡിറ്റോറിയല്‍ ഉള്‍പ്പെടെ പി എ മുബാറക്ക് എഴുതിയിരു ന്നതായും മെഹബൂബ് ഓർമിച്ചു  .
മാധ്യമ രംഗത്തു മാത്രമല്ല സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലും മുബാറക്കിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല ഖത്തറിലെ ബിസിനസുകാര്‍ക്കിടയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായും മുബാറക്കിന്റെ വിയോഗം വെക്തിപരമായി തനിക്കുൾപ്പടെ   വലിയ നഷ്ടമാണെന്നും   ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ പറഞ്ഞു .
. അഹമ്മദ് പാതിരിപ്പറ്റ ആമുഖ പ്രസംഗം നടത്തി.അനുസ്മരണ ചടങ്ങിൽ  ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ ഭാരവാഹികളായ പി ആര്‍ പ്രവീണ്‍, ഷരീഫ് സാഗര്‍, സാദിക്ക് ചെന്നാടന്‍, വേണുഗോപാല്‍, റഈസ് അഹമ്മദ്, മുജീബുര്‍റഹ്മാന്‍ കരിയാടന്‍, അബ്ദുല്‍ ഖാദര്‍ കക്കുളത്ത്, നൗഷാദ് അതിരുമട എന്നിവര്‍ പി എ മുബാറക്കിനെ അനുസ്മരിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി സി സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐ എം എ റഫീക്ക് സ്വാഗതവും ട്രഷറര്‍ ഷഫീക്ക് അറക്കല്‍ നന്ദിയും പറഞ്ഞു.
പി എ മുബാറകിന്റെയും ,അതോടൊപ്പം ഈയിടെ അന്തരിച്ച  കെ എം റോയി,, അഷ്‌റഫ്  തുണേരിയുടെ  പിതാവ് ചെറുവത്തു് ആലിക്കുട്ടി എന്നിവരുടെയും   വിയോഗത്തിൽ ഐ എം എഫ് അനുശോചനം രേഖപ്പെടുത്തി.  

Related posts

Leave a Comment