Connect with us
48 birthday
top banner (1)

National

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി. ആർ ശ്രീജേഷ്; കളിക്കളം വിടുന്നത് പാരീസ് ഒളിമ്പിക്സിന് ശേഷം

Avatar

Published

on

വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36 ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
2006 ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Advertisement
inner ad

രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ ആയിരുന്നു. പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഹോക്കി ടീം ഇറങ്ങുമ്പോഴും മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ​ഗോൾ കീപ്പർ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad
Continue Reading

National

ഭൂരിപക്ഷം രാജ്യം ഭരിക്കണമെന്ന പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്

Published

on

ലക്നൗ: ഭൂരിപക്ഷം രാജ്യം ഭരിക്കണമെന്ന പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ മറുപടിയിലാണ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാട് സ്വീകരിച്ചത്.

വിവാദപ്രസ്താവനയില്‍ നേരത്തെ ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലി ശേഖര്‍ കുമാറിന്റെ മറുപടി തേടിയിരുന്നു. ശേഖര്‍ കുമാറിനെ വിളിപ്പിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി ആവശ്യപ്പെട്ടത്. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പ്രസംഗം ചില തത്പരകക്ഷികള്‍ വളച്ചൊടിച്ചതാണെന്നും, ജഡ്ജിമാരെയും മറ്റും പ്രതിരോധിക്കേണ്ടത് ജുഡീഷ്യല്‍ ഫ്രറ്റേര്‍ണിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളുടെ കടമയാണെന്നും ശേഖര്‍ കുമാര്‍ യാദവ് പറയുന്നു.തുടര്‍ന്ന് തന്റെ പ്രസംഗം ഒരു മതവിഭാഗത്തെയും അവഹേളിക്കുന്നില്ലെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു.

Advertisement
inner ad

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ സുപ്രീംകോടതി കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് ജഡ്ജിയെ കൊളീജിയം വിളിച്ചുവരുത്തിയത്. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശം. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞുകൊണ്ടേയിരുന്നത്.

Advertisement
inner ad
Continue Reading

National

മിസോറാം ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു

Published

on

ഐസ്വാള്‍: മിസോറാമിന്റെ 25-ാമത് ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ലാല്‍ദുഹോമ, മുന്‍ മുഖ്യമന്ത്രിമാരായ സോറാംതംഗ, ലാല്‍ തന്‍ഹാവ്ല, അസംബ്ലി സ്പീക്കര്‍ ലാല്‍ബിയാക്സാമ, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയ് റിട്ടയേര്‍ഡ് ജനറലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന മ്യാന്‍മറില്‍ നിന്നുള്ള 30,000 അഭയാര്‍ത്ഥികളും ബംഗ്ലാദേശിലെ ചിറ്റഗോങ് മലയോരങ്ങളില്‍ നിന്നുള്ള വംശീയ സമൂഹങ്ങളും മിസോറാമില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ട്. മിസോറാം മ്യാന്‍മറുമായി 510 കിലോമീറ്റര്‍ അതിര്‍ത്തിയും ബംഗ്ലാദേശുമായി 318 കിലോമീറ്റര്‍ അതിര്‍ത്തിയും പങ്കിടുന്നു.ഒഡിഷ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ഹരി ബാബു കമ്പംപതിക്കു പകരമാണ് വി.കെ. സിങ് ചുമതലയേറ്റത്.

Advertisement
inner ad
Continue Reading

Featured