ഇന്ത്യൻ ഭക്ഷ്യ- പാനീയൊൽപ്പന്ന പ്രതിനിധികൾ കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ഉദ്യോഗസ്ഥരുമായി വ്യപാര മീറ്റ് നടത്തി

കൃഷ്ണൻ കടലുണ്ടി 

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ-പാനീയൊൽപ്പന്ന പ്രതിനിധികൾ കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ഉദ്യോഗസ്ഥരുമായി വ്യപാര മീറ്റ് നടത്തി. കയറ്റുമതി വർദ്ധനവ് ലക്ഷ്യമിട്ട്  ഇൻഡ്യൻ എംബസ്സി യാണ് ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി  (FICCI) യുടെ ഈ മേഖലയിൽ നിന്നുള്ള പ്രധിനിധി സംഘവുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത് .

ഇൻഡ്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ, ഇൻഡ്യൻ ബിസിനസ്സ് നെറ്റ്‌വർക്ക് എന്നീ സംഘടനകളുമായി സഹകരിച്ചാണ് ചേമ്പർ ഓഫ് കോമേഴ്‌സ് മിനിസ്ട്രി യിലും ഇൻഡ്യൻ എംബസിഡിയിലുമായി നടന്ന വിവിധ സെഷനുകൾ സങ്കടിപ്പിച്ചത് .
ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന് പരിപാടിയിൽ കുവൈറ്റി പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പ്രമുഖ ഇന്ത്യൻ വ്യപാര വ്യവസായിക പ്രതിനിധികളും ഉൾപ്പെടെയുള്ളവരെ ബഹു: അംബാസിഡർ ശ്രീ സിബി ജോർജ് , കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് പ്രധിനിധിഎന്നിവരെ കൂടാതെ ‘ഫിക്കി’ പ്രതിനിധികളും ഇൻഡ്യൻ ബിസിനസ്സ് ആൻഡ് പ്രഫഷണൽ കൌൺസിൽ – സാരഥികളും അഭിസംബോധന ചെയ്‌തു. കഴിഞ്ഞ വര്ഷങ്ങളിലെ കനത്ത പ്രയാസങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 40% വർദ്ധനവ് ഉണ്ടായതായി ബഹു അംബാസിഡർ പറഞ്ഞു. 
വ്യാപാര മീറ്റിനോടനുബന്ധിച്ച് ഇന്ത്യൻ കമ്പനികളുടെ പ്രസന്റേഷൻ നും ഉൽപ്പന്നങ്ങളുടെ എക്സിബിഷനും അരങ്ങേറി.

Related posts

Leave a Comment