Kuwait
ഇന്ത്യയിലെ വൈവിധ്യമാർന്ന ടൂറിസം സാദ്ധ്യതകൾ വിശദ മാക്കി ഇന്ത്യൻ എംബസി !

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി, കുവൈത്ത്, 2023 ഒക്‌ടോബർ 11-ന് മില്ലേനിയം ഹോട്ടൽ & കൺവെൻഷൻ സെന്ററിൽ ഇന്ത്യയിലേക്ക് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘എക്സ്പ്ലോറിംഗ് ഇൻക്രെഡിബിൾ ഇന്ത്യ’ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികളുടെയും താജ്, ഒബ്‌റോയ്, ലീല ഹോട്ടൽ ശൃംഖലകളിൽ നിന്നുള്ള പ്രശസ്തരായ ഹോട്ടലുടമകളുടെയും അവതരണങ്ങൾ ഉൾപ്പെട്ട ഒരു ടൂറിസം സിമ്പോസിയം നടത്തപ്പെട്ടു . കുവൈറ്റിൽ നിന്നുള്ള 150-ലധികം ട്രാവൽ ഏജൻസികളുടെ തലവന്മാരും പ്രതിനിധികളും സിമ്പോസിയത്തിൽ പങ്കെടുത്തു. പ്രമുഖ ട്രാവൽ ബ്ലോഗറും കുവൈറ്റിൽ നിന്നുള്ള യാത്രക്കാരും തങ്ങളുടെ ഇന്ത്യയിലെ അനുഭവങ്ങൾ പങ്കുവെച്ചു. സമർപ്പിത സെഷനുകൾക്കൊപ്പം പാനൽ ചർച്ചകൾ, അവതരണങ്ങൾ, വീഡിയോകൾ എന്നിവയിലൂടെ സജീവവും വിവര സമ്പന്നവുമായ ആശയവിനിമയവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക രാജ്‌ജ്യത്തേക്ക് വിനോദസഞ്ചാരത്തിനുള്ള വലിയ സാധ്യതകളെ എടുത്തുപറഞ്ഞു. സമ്പൂർണ ടൂറിസം അനുഭവം’ അദ്ദേഹം അടിവരയിട്ട് ആറ് പ്രത്യേക പോയിന്റുകൾ അവതരിപ്പിച്ചു- സമൃദ്ധമായ പ്രകൃതി സൗന്ദര്യവും ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും; ലോകോത്തര ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ; ഇന്ത്യൻ സാംസ്കാരിക ധാർമ്മികത; ഡിജിറ്റൽ ആപ്ലിക്കേഷനുകളിലൂടെയുള്ള യാത്രയുടെ എളുപ്പം; മറ്റ് രാജ്യങ്ങളിലെ സമാന സൗകര്യങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി വിലകുറഞ്ഞതും. കുവൈറ്റിലെ ഇന്ത്യൻ എംബസി ഒരു ദിവസത്തിനുള്ളിൽ നൽകുന്ന ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിലൂടെ ഒരു ഇന്ത്യൻ ടൂറിസ്റ്റ് വിസ നേടുന്നതിനുള്ള എളുപ്പം എന്നി ബഹു. അംബാസിഡർ വ്യക്തമാക്കി .
ഇന്ത്യൻ ട്രാവൽ ആൻഡ് ഹോട്ടൽ വ്യവസായത്തിന്റെ പ്രതിനിധികൾ ടൂറിസം ഓപ്ഷനുകൾ, ആഡംബര ലക്ഷ്യസ്ഥാനങ്ങൾ, വേനൽ, ശീതകാലം, സാഹസികത, സ്പാ, വെൽനസ്, പ്രകൃതി, സംസ്കാരം, ഷോപ്പിംഗ് തുടങ്ങിയ വിവിധ തീം അധിഷ്ഠിത സർക്യൂട്ടുകൾ, സപൂർണ്ണമായ യാത്രാ പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരണം നൽകി. പാക്കേജുകളും. കുവൈറ്റിലെ ടൂർ ഓപ്പറേറ്റർമാർ ഓപ്‌ഷനുകളെക്കുറിച്ച് വിശദീകരിച്ചു, കൂടാതെ എളുപ്പത്തിൽ വിതരണം ചെയ്യാൻ കഴിയുന്ന വിവര ബ്രോഷറുകളും ബുക്ക്‌ലെറ്റുകളും ലഭ്യമാക്കിയിട്ടുണ്ട് .
വിപുലമായ കുവൈറ്റ് സുഹൃത്തുക്കളിലേക്ക് പരമാവധി എത്തിക്കുന്നതിനായി എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇവന്റ് ലൈവ് സ്ട്രീം ചെയ്തു. ഇന്ത്യൻ ടൂറിസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അംബാസഡർ പുറത്തിറക്കിയ ഇ-ബ്രോഷർ എംബസിയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് . വിവിധ തുടർ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ടൂറിസത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയിലേക്ക് പ്രചരിപ്പിക്കുന്നത് എംബസി തുടരും.

Kuwait
കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ : തൃക്കരിപ്പൂർ ചാമ്പ്യൻമാർ !

കുവൈറ്റ് സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ് റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. 16 ടീമുകളെ അണിനിരത്തി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.
വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.
Kuwait
കുവൈറ്റ് പഴയപള്ളി നവതി ലോഗോ പ്രകാശനം ചെയ്തു !

കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ് പഴയ പള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു . ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. നവതി ലോഗോ പ്രകാശനം ചെയ്തു.
അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ശ്രീ. ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി വിവിധ ചാരിറ്റി പ്രോജക്റ്റ്കൾ പഴയപള്ളി ഇടവക ആവിഷ്കരിച്ചിട്ടുണ്ട്.
Kuwait
കല(ആർട്ട്) കുവൈറ്റ് ‘നിറം 2023’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു!

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നവംബര് 10-ന് “നിറം 2023” എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർ ന്റെ സഹകരണത്തോടെ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 133-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.
ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം – ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം റെയ്ന എലിസബത്ത് ഫിലിപ്പ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, രണ്ടാം സമ്മാനം- കൈരവി പട്ടേൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, സിയ ഷേണായി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- അൽതിയ മറിയം സോബിൻ, ജാക്ക് & ജിൽ ഭവൻസ്, മംഗഫ്, അഖിലേഷ് ജയകുമാർ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.ഗ്രൂപ്പ് ‘ബി’ (2–4) ഒന്നാം സമ്മാനം- പാർഥിവ് കൈലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ധ്യാൻ കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്, മൂന്നാം സമ്മാനം- സരസ്വത റോയ്, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി.
ഗ്രൂപ്പ് ‘സി’ (5–7) ഒന്നാം സമ്മാനം- സമാന്ത സ്മിത്ത് സുനിൽ, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- റിതുൽ മാത്യു ജെറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സമ്മാനം- സോഹ ഖാനും, ഐഇഎസ്-ഭാരതീയ വിദ്യ ഭവൻ, റോസൻ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ. ഗ്രൂപ്പ് ‘ഡി’ (8–12) ഒന്നാം സമ്മാനം- യൂനിസ് ഡിൻജെൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, രണ്ടാം സമ്മാനം- ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ഖൻസ ഇഫ്രത്ത്, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്, അനന്യ രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ. കളിമൺ ശില്പ നിർമ്മാണം (7-12) ഒന്നാം സമ്മാനം- സഞ്ജയ് സുരേഷ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ഒനേഗ വില്യം, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ആര്യനന്ദ രവി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ.
2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 80 പേർക്ക് മെറിറ്റ് പ്രൈസുകളും 230 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റുകളും മെഡലുകളും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login