Sports
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ജയം

.
ഓസ്ട്രേലിയക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റില്‍ ഇന്ത്യൻ ജയം എട്ട് വിക്കറ്റിന്
രണ്ടാം ഇന്നിംഗ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.സ്മൃതി മന്ദാന 38 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയുടെ ബൗളിംഗ് മികവിൽ ഇന്ത്യ സന്ദർശകരെ 261 റൺസിന് പുറത്താക്കുകയായിരുന്നു.
സ്കോർ ഓസ്ട്രേലിയ – ഒന്നാം ഇന്നിംഗ്സ് – 219, രണ്ടാം ഇന്നിംഗ്സ് – 261.
ഇന്ത്യ –
ഒന്നാം ഇന്നിംഗ്സ് – 406.
രണ്ടാം ഇന്നിംഗ്സ് 75/2.
Featured
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്; ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത്.

മെൽബൺ: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഏകദിന ക്രിക്കറ്റ് അവസാനിപ്പിച്ച് ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവൻ സ്മിത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ റിലീസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പുറംലോകം അറിഞ്ഞത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് തോറ്റതിനു പിന്നാലെയാണ് സ്മിത്തിന്റെ പ്രഖ്യാപനം. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്മിത്താണ് ഓസീസിനെ നയിച്ചിരുന്നത്. അതേസമയം ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളിൽ തുടരുമെന്നും താരം അറിയിച്ചു.
ഓസീസിനായി 170 ഏകദിനങ്ങളിൽനിന്ന് സ്മിത്ത് 43.28 ആവറേജിൽ 5800 റൺസാണ് സമ്പാദിച്ചത്. 12 സെഞ്ചുറികളും 35 അർധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 164 ആണ് ഉയർന്ന സ്കോർ. 28 വിക്കറ്റുകളും നേടി.ഏകദിന ക്രിക്കറ്റെന്ന അധ്യായം അടക്കാൻ സമയമായി. ഓസ്ട്രേലിയയുടെ മഞ്ഞ ജഴ്സി അണിയാനായത് സന്തോഷമായും, രണ്ട് ലോകകപ്പുകൾ നേടിയത് അഭിമാനമായും കാണുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Featured
ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി.
ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.
Featured
രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ; ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ രണ്ട് റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ ഗുജറാത്തിനെ തകർത്ത് കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ എതിരാളികള്‍. രണ്ട് റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്സേനയും(37), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14) രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455,
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴു വി ക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. ഫൈനൽ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക് 27 റൺസിന്റെയും മൂന്നു വിക്കറ്റിൻ്റെ അകലം മാത്രമാണുണ്ടായിരുന്നത്. ലീഡിനു വേണ്ടി ഇരുടീമുകളും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ചയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്. സ്കോർ 436 റൺസിൽ നിൽക്കെ അർധ സെഞ്ചുറി നേടിയ ജയീത് പട്ടേലിനെ പുറത്താക്കി സർവാതെ ഇന്നത്തെ ആദ്യവെടി പൊട്ടിച്ചു. 177 പന്തിൽ 79 റൺ സെടുത്ത പട്ടേലിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ മിന്നൽ സ്റ്റംപിംഗിലൂടെയാണ് പുറത്താക്കിയത്.
പിന്നാലെ ഗുജറാത്ത് കടുത്ത പ്രതിരോധത്തിലേക്ക് വീണു. എന്നാൽ 10 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതി നിടെ, സിദ്ധാർഥ് ദേശായിയെയും സർവാതെ പുറ ത്താക്കി. 164 പന്തിൽ 30 റൺസെടുത്ത ദേശായി വി ക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അവസാന വിക്കറ്റിൽ ഗുജറാത്തിനു വേണ്ടത് 11 റൺസ്. 10 റൺസോടെ അർസാൻ നാഗസ്വല്ലയും മൂന്നു റൺ സുമായി പ്രിയാജിത് സിംഗും ക്രീസിൽ. പിന്നീട് നടന്നത് ത്രില്ലർ സിനിമകളെ വെല്ലുന്ന ഉദ്വേഗ രംഗങ്ങളാണ്. ഒരുവേള ഗുജറാത്ത് വിജയത്തിനു തൊട്ടരികെയെത്തി. നാഗസ്വല്ല നൽകിയ ക്യാച്ച് കേരള നായകൻ സച്ചിൻ ബേബി കൈവിടുകയും ചെയ്‌തതോടെ കേരളം നിരാശയുടെ വക്കിലെത്തി.
എന്നാൽ, ശരിക്കുള്ള ആൻ്റി ക്ലൈമാക്സ് പിന്നാലെ വരുന്നതേയുണ്ടായിരുന്നുള്ളൂ. ലീഡിലേക്ക് മൂന്നുറൺസ് മാത്രം വേണ്ടിയിരിക്കേ നാഗസ്വല്ലയുടെ കരുത്തുറ്റ മറ്റൊരു ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി മുകളിലേക്ക്. ശ്വാസം നിലച്ചുപോയ നിമിഷം. ഇരുകൈകളും വിടർത്തി പന്ത് സച്ചിൻ കൈയിലൊതുക്കിയതോടെ കേരള താരങ്ങളുടെ ആവേശം അണപൊട്ടി. വിജയത്തിനു സമാനമായ ആഘോഷമാണ് പിന്നീട് മൈതാനത്ത് നടന്നത്.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login