Connect with us
48 birthday
top banner (1)

Kuwait

ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ ഇഫ്താർ വിരുന്ന് സാമൂഹ്യ സംഗമമായി.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ കുവൈറ്റ്‌ (ഐ .എ .എഫ് ) സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ജന പ്രാതിനിധ്യം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. മംഗഫ് കലാസദൻ ഓഡിറ്റോറിയ ത്തിൽ വച്ചുനടന്ന ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മഹത്തായ കലാ സംകാരിക പൈതൃകം ഉയർത്തി പിടിക്കുകയും പുതിയ തലമുറ യിലേക്ക് കൈ മാറുകയും ആണ് ഐ എ എഫ് ലഷ്യം വക്കുന്നത് എന്നു ഷെറിൻ മാത്യു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു ഐ.എ .എഫ് ചെയർമാൻ കൂടിയായ പ്രശസ്ത എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് ഉത്ഘാടനം ചെയ്തു. സഹജാവബോധത്തിന്റെ സഹാനുഭൂതി സാന്ദ്രമായ കാലം കൂടിയാണ് വ്രതകാലം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

‘വിശപ്പിന്റെ കാഠിന്യത്തോടൊപ്പം, അന്യരുടെ ദീനത തിരിച്ചറിയാനുള്ള ശരിയായ സന്ദർഭമാണ് റംസാൻ നാളുകളിലൂടെ നമുക്ക് ലഭ്യമാവുന്നതെന്നു’ കുവൈറ്റിലെ പ്രമുഖ മതപണ്ഡിതനും ഇംഗ്ലീഷ് മദ്രസ്സ പ്രിൻസിപ്പലുമായ സമീർ മുഹമ്മദ്‌, മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു. ഫ്യുച്ചർ ഐ തീയേറ്റർ ചെയർമാൻ ഷമീജ്‌കുമാർ, തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിജൂ കടവിൽ, ലോക കേരള സഭാoഗം ഉണ്ണിമായ, അജപാക് ചെയർമാൻ രാജീവ് നാടുവിലേമുറി , പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഷൈജിത്, മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ പി അലക്സ് , മലപ്പുറം ജില്ലാ അസോസിയേഷൻ ചെയർപേഴ്സൺ അനു,വെൽഫെയർ കേരള വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു, തിരുവനന്തപുരം (ടെക്സാസ് ) അസോസിയേഷൻ ജനറൽ സെക്രട്ടറി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisement
inner ad

ഇന്ത്യൻ ആർട്ട് ‌ ഫെഡറഷന്റെ ഉപഹാരം ചെയർമാൻ പ്രേമൻ ഇല്ലത്തു മുഖ്യപ്രഭാഷകൻ സമീര്‍ മുഹമ്മദിനു നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതവും ട്രെഷറർ ലിജോ നന്ദിയും പറഞ്ഞു. കൾച്ചറല്‍ സെക്രട്ടറി നിർമ്മലാദേവി, ബോണി കുര്യൻ, കണ്ണൻ, പ്രതീഷ്, ജെറി, കിരൺ, പ്രിയ എന്നിവരുടെ നേതൃത്വത്തിൽ ഇഫ്‌താർ വിരുന്ന് നിയന്ത്രിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെ കെ എം എ അവാർഡ് ദാന – അനുമോദന സദസ്സ് സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : പുതിയ ലോകത്തിന്റെ പരിചേദമാണ് സോഷ്യൽ മീഡിയ. നന്മകളും, തിന്മകളും നിയന്ത്രിക്കുന്നതിലെ വിജയത്തെ സ്വായത്തമാക്കുവാൻ സാധിച്ചാൽ മാത്രമേ ഈ കാലത്തെ അതിജീവിക്കുവാൻ സാധിക്കു. കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനു മോദനവും, മോട്ടി വേഷൻ ക്ലാസും ഉത്ഘാടനം ചെയ്തു കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ കൌസിലർ അബ്ദുൽ അസീസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മദ്രസത്തുൽ ബദരിയാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹാഷിം തങ്ങൾ ഖിറാഅത്ത് നടത്തി. യു എ ബക്കർസ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സാബു കീഴരിയൂർ (റിട്ടേ : സബ്ബ് ഇൻസ്പക്ടർ) ഡോ. ഇസ്മയിൽ മരിതേരി) എന്നിവർ മോട്ടിവേഷൻ ക്ലാസ്സ്‌ നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ശുഹൈൽ ഹൈതമി (പ്രിൻസിപ്പൾ ദഅവാ കോളേജ്) ഉൽബോധന ക്ലാസ് നടത്തി.

കെ കെ എം എ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ അബ്ദുള്ള, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ഇ കെ. അബുള്ള, പ്രമുഖ എഴുത്ത്കാരൻ നജീബ് മൂടാടി, ടി.എം. ഇസ്ഹാഖ് (കണ്ണൂർ ജില്ലാ പ്രസിഡണ്ട്), കെ.പി. അഷ്റഫ്, ഫർവാനിയ സോൺ വർക്കിംഗ്‌ പ്രസിഡന്റ്‌ മൊയ്തീൻ കോയ, സോൺ വൈസ് പ്രസിഡന്റ്‌ സാബിർ മുമ്മദ്, പി.കെ. കുട്യാലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഷീർ അമേത്ത് ബഷീർ നന്ദി പറഞ്ഞു കോഴിക്കോട് ജില്ലാ നേതാക്കളായ മാമുക്കോയ അബ്ദുകുറ്റിച്ചിറ, യുസഫ്, മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Kuwait

സഹപ്രവർത്തകരുടെമക്കൾക്ക് ആദരവേകികുവൈറ്റ് തൃക്ക രിപ്പൂർ കെ.എം.സി.സി.

Published

on

കുവൈറ്റ് സിറ്റി : സഹ പ്രവർത്തകരുടെ മക്കൾക്ക് ആദരം നൽകി കുവൈത്ത് തൃക്കരിപ്പൂർ കെ.എം.സി.സി. മണ്ഡലം കമ്മിറ്റി. എസ്.എസ്.എൽ. സി., പ്ലസ് – ടു പരീക്ഷകളിൽ വിജയം നേടിയ കുവൈത്ത് കെ.എം.സി.സി മെമ്പർമാരുടെ മക്കളെ ആദരിക്കാൻ ഇൻസ്പെയർ 2k24 എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീർ ഉൽഘാടനം ചെയ്തു. വിജയികൾക്കുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി വിതരണം ചെയ്തു. കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ്ജ് അബ്ദുൾ ഹക്കീം അൽ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ ടെയിനർ ഹഖീം മാസ്റ്റാർമാടക്കാൽ മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

കുവൈത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുൻ വൈസ് പ്രസിഡന്റ് പി.എം എച്ച്. അബൂബക്കർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ട്രഷറർ ലത്തീഫ് നീലഗിരി, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, ലോയേർസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എം.ടി.പി. എ.കരീം, കുവൈത്ത് കെ.എം.സി.സി. മണ്ഡലം ഭാരവാഹികളായ അമീർ കമ്മാടം, ടി.കെ.സി. സമീർ, അബ്ദുറഹിമാൻ തുരുത്തി, മുഹമ്മദ് തെക്കെകാട്, എ.ജി. അബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എൻ.കെ.പി.മുഹമ്മദ് കുഞ്ഞി. പി.കെ.സി. കുഞ്ഞബ്ദുല്ല, എച്ച്.എം. കുഞ്ഞുബ്ദുല്ല, മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി ഉസ്മാൻ പോത്താംകണ്ടം, വി.വി.അബ്ദുല്ല ഹാജി, ഒ.ടി. അഹമ്മദ് ഹാജി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, പി.കെ.എം. കുട്ടി. കെ.എം. കുഞ്ഞി, ഇ.എം. കുട്ടി ഹാജി, പി.പി.ഇബ്രാഹിം പ്രസംഗിച്ചു.

Continue Reading

Kuwait

വയനാട് അസ്സിസിയേഷൻ അർദ്ധവാർഷിക പൊതുയോഗം

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ അർദ്ധവാർഷിക പൊതുയോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേർന്നു. മംഗഫ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മെനീഷ് വാസ് അർദ്ധ വാർഷിക പ്രവർത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ അർദ്ധവാർഷിക വരവ് ചിലവ് കണക്കുക ലും അവതരണവും ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്‌ക്കര വിതരണവും നടന്നു.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിവിധ പ്ലാനുകളെ കുറിച് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന സ്വപ്നഗേഹം ഭവനപദ്ധതിയുടെ വിവരങ്ങൾ പ്രസിഡന്റ് അംഗങ്ങൾക്കായി വിശദീകരിക്കുകയും ഈ വർഷത്തെ ഭവനത്തിന് അർഹരായവരെ തിരഞ്ഞെടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജിജിൽ മാത്യു നേതൃത്വം നൽകിയ യോഗം വരുന്ന 6 മാസകാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി അവസാനിച്ചു.

Continue Reading

Featured