ഇന്ത്യൻ അംബാസ്സിഡർ കുവൈറ്റ്‌ അമീരി ദിവാൻ ഉപദേശകനുമായി കൂടിക്കാഴ്ച നടത്തി

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ്‌ സിറ്റി: ഇന്ത്യൻ അംബാസ്സിഡർ സിബി ജോർജ് കുവൈറ്റ്‌ അമീരി ദിവാൻ ഉപദേശകൻ മൊഹമ്മദ്‌ അബ്ദുള്ള അൽ ഹസ്സനുമായി കൂടിക്കാഴ്ച നടത്തി.

ഗൾഫ് മേഖലയിലെയും അന്തർദേശീയവുമായ വിഷയങ്ങൾ ചർച്ച ചെയ്തു. പരസ്പര ബന്ധങ്ങളും അവ കൂടുതൽ ദൃഢമാക്കുന്നതിനുള്ള മാർഗ്ഗങ്ങളും കൂടാതെ ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി കുവൈറ്റ്‌ ഇന്ത്യൻ എംബസ്സിയുടെ വാർത്താ കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment