Connect with us
inner ad

Choonduviral

ഇന്ത്യയെ സംരക്ഷിക്കാൻ ‘ഇന്ത്യ’ക്ക് വോട്ടുചെയ്യുക; സ്വന്തം വീട് തന്നെ പ്രചരണമാക്കി യൂത്ത് കോൺഗ്രസ് നേതാവ്

Avatar

Published

on

കൊച്ചി: ഇന്ത്യയിലെ ജനങ്ങൾ ഓരോ ദിവസവും ഭീതിയിലൂടെ ആണ് കടന്നു പോകുന്നത് അപ്പോൾ ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ ഒറ്റക്കെട്ടായി ഒരുമയോടെ മുന്നോട്ടു കൊണ്ടു പോകുവാനും ഇന്ത്യയിൽ മതേതരത്വം നിലനിർത്തുവാനും ഈ കാലഘട്ടത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ് . ഇന്ന് ഇന്ത്യ ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും സർക്കാരിൻ്റെ തെറ്റായ നയങ്ങളും അഴിമതികളും ചൂണ്ടികാട്ടുന്നവരെയും അതിനെതിരെ സമരം ചെയ്യുന്നവരെയെല്ലാം അധികാരം ഉപയോഗിച്ച് അടിച്ചമർത്തി ഫാസിസ്റ്റ് രീതിയിൽ മുന്നോട്ടു പോകുമ്പോൾ ഈ രാജ്യത്ത് സമാധാനവും ഐക്യവും നിലനിൽക്കണമെങ്കിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം .രാജ്യത്ത് രാഹുൽഗാന്ധി എന്ന മനുഷ്യൻ സാധാരണക്കാരായ ജനങ്ങളുടെയും കർഷകരുടെയെല്ലാം അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി കാൽ നടയായി 3571കിലോ മീറ്റർ സഞ്ചരിച്ച് നടത്തിയ ഭാരത് ജോഡോ യാത്ര അടക്കം ജനങ്ങൾ ഒരിക്കലും കാണാതെ പോവില്ല രാഹുൽ ഗാന്ധി രാജ്യത്തെ സാധാരണ ജനങ്ങൾക്കു വേണ്ടി നടത്തിയ പോരാട്ടങ്ങൾ ചെറുതല്ല ഇത്തവണ ഇന്ത്യ മുന്നണി അധികാരത്തിൽ വരും എന്നുറപ്പാണ് .ഇന്ത്യയിൽ രാഹുൽ ഗാന്ധി നയിക്കുന്ന സർക്കാർ അധികാരത്തിൽ വരുന്നതു വരെ തൻ്റെ വീട് ഇന്ത്യൻ നാഷണൽ കോൺഗസ് മുന്നോട്ടു വെക്കുന്ന ആശയങ്ങളുമായി മുന്നോട്ടു പോകും കേരളത്തിൽ 20 ൽ 20 സീറ്റും കോൺഗ്രസ് നേടുമെന്നും ഹൈബി ഈഡൻ എറണാകുളം പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും കഴിഞ്ഞതിൽ നിന്നും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിക്കും . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബൽകുമാർ പറഞ്ഞു കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രക്കും എല്ലാം തൻ്റെ വീട് നോബൽ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ്‌ഷോ നാളെ ആലപ്പുഴ മണ്ഡലത്തില്‍

Published

on

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നാളെ ആലപ്പുഴ മണ്ഡലത്തില്‍. വൈകിട്ട് 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിച്ച് 5 ന് കരുനാഗപ്പള്ളിയില്‍ സമാപിക്കുന്ന റോഡ്‌ഷോയിൽ കെ സി വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും.തുറന്ന വാഹനത്തില്‍ ഇരു നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തും.

Continue Reading

Choonduviral

തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഭരണ നേട്ടങ്ങൾ പറയുന്നില്ല;
ഓർമിപ്പിച്ചാൽ തിരിച്ചടി കിട്ടുമെന്നറിയാമെന്ന് ചെന്നിത്തല

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റ് കാരണങ്ങളോ ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. എന്നാൽ, വോട്ട് ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങളുണ്ട്. ഈ തെരഞ്ഞെടുപ്പ് എൽഎഡിഎഫിന്റെ വാട്ടർ ലൂ ആണെന്നതിൽ സംശയമില്ല. ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്റെ തുടർച്ച പാർലമെന്റ് തെരഞ്ഞെടപ്പിലു പ്രതിഫലിക്കും. കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരവും മോദിയുടെയും മുഖ്യമന്ത്രിയുടെയും വർഗീയ ധ്രുവീകരണത്തിനെതിരെയുള്ള ജനവികാരവും ആഞ്ഞടിക്കും. ബിജെപി-സിപിഎം അന്തർധാരയും മതേതരത്വം തകർക്കാനുള്ള നീക്കവും കേരളത്തിൽ ചെലവാകില്ലെന്നും അദ്ദേഹ പറഞ്ഞു. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
തെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് തകർപ്പൻ വിജയം നേടുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.  തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20-ൽ 20ഉം നേടി സമ്പൂർണ ആധിപത്യമുറപ്പിക്കും. ബിജെപിയും ഇടതുമുന്നണിയും ഇതുപോലെ നിരാശരായ തെരഞ്ഞെടുപ്പ് കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് സർക്കാരിന്റെ നേട്ടങ്ങളൊന്നും അവതരിപ്പിച്ച് വോട്ടുതേടാനാകുന്നില്ല. സർക്കാരിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറയുന്നില്ല. ഓർമിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്. എട്ടുവർഷമായി കേരളത്തെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരെന്ന് കേട്ടാൽ ജനത്തിന് വാശി കൂടും. ജനങ്ങളുടെ ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ അലയടിക്കും. അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരെ ഒരവസരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. അതുകൊണ്ടാണ് മുഖ്യമന്ത്രി ഭരണനേട്ടങ്ങളെക്കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഒരു വൻകിട വികസന പദ്ധതിയും പിണറായി സർക്കാരിന് ചൂണ്ടിക്കാട്ടാനില്ല. ജനങ്ങളെ ഭയവിഹ്വലരാക്കിയ കെ റെയിലാണ് ആകെ പറഞ്ഞിരുന്നത്. ജനം എതിർത്തതോടെ കെ റെയിൽ ദുസ്വപ്നമായി. ഏതോ മഹാകാര്യം നടത്താൻ പോകുന്നുവെന്ന പ്രതീതിയോടെയാണ് കെ ഫോൺ അവതരിപ്പിച്ചത്. ഇപ്പോൾ അതും നിലച്ചു. സിപിഎമ്മിന് ആകെ അറിയാവുന്നത് കൊലപാതകമാണ്. അഴിമതിയും അക്രവുമാണ് അവരുടെ മുഖമുദ്ര. പാനൂരിൽ ബോംബ് ഉണ്ടാക്കിയത് ആരെ ആക്രമിക്കാനായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അത്. സിദ്ധാർഥ് എന്ന പാവപ്പെട്ട വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണയിലൂടെ കൊന്നുകളഞ്ഞതും ഈ അക്രമപരമ്പരയുടെ ഭാഗമായിരുന്നു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വേദികൾ ശുഷ്കമാണ്. മുഖ്യമന്ത്രിയെ പേടിച്ച് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ ആളുകളെ കൊണ്ടിരുത്തുന്നതല്ലാതെ മറ്റാരും എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി ഇന്ത്യ സഖ്യം അധികാരത്തിൽ വരിക തന്നെ ചെയ്യും. കഴിഞ്ഞ തവണ 35 ശതമാനം വോട്ടു നേടി എൻഡിഎ അധികാരത്തിൽ വന്നത് 65 ശതമാനം വോട്ടുകൾ ഭിന്നിച്ചു പോയതു കൊണ്ടാണ്. ഇത്തവണ അത് ഒന്നിപ്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. എൽഡിഎഫിന് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന് പ്രകാശ് കാരാട്ടിനറിയാം. അതുകൊണ്ടാണ് കോൺഗ്രസിനെ കുറ്റപ്പെടുത്താനില്ലെന്ന് അദ്ദേഹം പറയുന്നത്. ചാർസോ പാർ എന്ന മുദ്രാവാക്യം ബിജെപിയുടെ ഭയത്തിൽ നിന്ന് രൂപപ്പെട്ടതാണ്. ദക്ഷിണേന്ത്യയിൽ ഇന്ത്യ സഖ്യം വൻ മുന്നേറ്റമുണ്ടാക്കും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ്. മഹാരാഷ്ട്രയിൽ 35 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ. ഉത്തർ പ്രദേശിലും ബീഹാറിലും ബിജെപിക്ക് കഴിഞ്ഞതവണത്തെ സ്വാധീനമില്ല. രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപി വിരുദ്ധ വികാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന ഇടതുമുന്നണി മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പമാണ്. കോൺഗ്രസിനെതിരെയുള്ള പിണറായി വിജയന്റെ വിമർശനം ദൗർഭാഗ്യകരമാണ്. മോദിയെ വിമർശിക്കാൻ സമയമില്ലാത്ത മുഖ്യമന്ത്രി, മോദിക്കും ബിജെപിക്കും ആർഎസ്എസിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന രാഹുൽഗാന്ധിയെ വിമർശിക്കുന്നു. എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്നത് പോലെ മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ നിരവധി വേട്ടയാടലുകൾ നേരിടേണ്ടിവന്നയാളാണ് രാഹുൽ. അതുകൊണ്ട് രാഹുൽഗാന്ധിക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യദ്രോഹക്കുറ്റമായ സ്വർണക്കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പറഞ്ഞ മോദി അതിനെതിരെ എന്തു നടപടിയെടുത്തു. ധൈര്യത്തോടെ കേന്ദ്ര ഏജൻസിയെ പിണറായി കേരളത്തിലേക്ക് ക്ഷണിച്ചത് അന്വേഷണം എവിടെയുമെത്തില്ല എന്ന മോദിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. മോദിയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി ഒരു വാക്കുപോലും ഉച്ചരിക്കാൻ കഴിയാത്തത് ഭയം കൊണ്ടാണെന്നും ആ ഭയം എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Choonduviral

പ്രിയങ്കാഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക. 20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന  പ്രിയങ്കാഗാന്ധി 24ന് രാഹുൽഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുൽഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading

Featured