ഹോക്കിയില്‍ മുന്നേറ്റം, സ്പെയിനിനെ തകര്‍ത്തു 3-0

ടോക്കിയോഃ ഒളിംപിക്സില്‍ ഇന്ത്യക്കു ഹോക്കിയില്‍ പ്രതീക്ഷ. പുരുഷന്മാരുടെ ഹോക്കി യില്‍ ഇന്ത്യ സ്പെയിനിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തു. അതേ സമയം, മിക്സഡ് ഡബിള്‍സ് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മനു ഭാസ്കര്‍- സൗരഭ് ചൗധരി ടീം ചാംപ്യന്‍ഷിപ്പില്‍ നിന്നു പുറത്തായി.

രൂപേന്ദര്‍ പാല്‍ സിംഗ് ആണ് ഇന്ത്യയുടെ രണ്ടു ഗോള്‍ നേടിയത്. രൂപേന്ദര്‍ പതിനഞ്ചാം മിനിറ്റില്‍ ഡയറക്റ്റ് പെനാല്‍റ്റി കിക്കും അന്‍പത്തൊന്നാം മിനിറ്റില്‍ കോര്‍ണര്‍ പെനാല്‍റ്റി കിക്കും സ്പാനിഷ് വല കുലുക്കി. പതിന്നാലാം മിനിറ്റില്‍ സമ്രാന്‍ജീത് സിംഗിലൂടെയാണ് ഇന്ത്യ വിജയഗാഥ രചിച്ചു തുടങ്ങിയത്. ന്യൂസിലാന്‍ഡിനോടു തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ പൂള്‍ എയില്‍ ഓസ്ട്രേലിയയോട് ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കു തകര്‍ന്നിരുന്നു.

Related posts

Leave a Comment