പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ആദ്യ ജയം

ടോക്കിയോഃ ഒളിംപിക്സില്‍ ഇന്ത്യ ആദ്യ വിജയത്തോടെ തുടങ്ങി. പുരുഷന്മാരുടെ ഹോക്കിയില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തു. ഹെര്‍മന്‍പ്രീത് സിംഗിന്‍റെ ഇരട്ട ഗോളിലാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. രൂപേന്ദര്‍ സിംഗ് രണ്ടാമത്തെ ഗോളും നേടി. മലയാളിതാരം ഗോളി പി.ആര്‍ ശ്രീജേഷ്, ന്യൂസിലാന്‍ഡിന്‍റെ അര ഡസണ്‍ മുന്നേറ്റങ്ങളെങ്കിലും ചെറുത്തു.

നാളെ ഓസ്ട്രേലിയയയെ നേരിടും.

അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. മിക്സഡ് ഡബിള്‍സിലെ ദീപിക കുമാരി- പ്രവീണ്‍ യാദവ് ജോഡികളാണ് ഇന്ത്യയുടെ മാനം കാത്തത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇളവേനില്‍ വാളരിവന്‍ പതിനാറാമതായി ഫിനിഷ് ചെയ്തു. അപൂര്‍വി ചന്ദേല മുപ്പത്താറാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ചൈനയുടെ യാന്‍ കിയോന്‍ ടീം കിരീടം നേടി മേളയിലെ ആദ്യ സ്വര്‍ണം ചൂടി.

Related posts

Leave a Comment