പാരാലിമ്ബിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ അഞ്ചാം സ്വര്‍ണം ; മെഡല്‍ വേട്ടയില്‍ ചരിത്ര നേട്ടം

ടോക്യോയിൽ പാരാലിമ്ബിക്‌സിൽ മെഡൽക്കൊയ്ത്തു തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്.എച്ച്‌ 6 വിഭാഗത്തിൽ കൃഷ്ണ നാഗറാണ് സ്വർണം നേടിയത്. ഫൈനലിൽ ഹോങ്കോങിന്റെ മാൻ കായ് ചുവിനെ 21-17, 16-21, 21-17 എന്ന സ്കോറിനാണ് നാഗർ തകർത്തത്. ഇതോടെ 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമായി 19 മെഡലുകളോടെ 24 -ാം സ്ഥാനത്താണ് ഇന്ത്യ. ഗെയിംസിൽ കഴിഞ്ഞ ദിവസം ഇന്ത്യ 2 സ്വർണമടക്കം 4 മെഡലുകൾ വാരിക്കൂട്ടിയിരുന്നു. അതിൽ ഒരു സ്വർണവും വെള്ളിയും ഷൂടിങ്ങിൽനിന്നാണ്.

Related posts

Leave a Comment