മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെങ്കലം, പിന്നോട്ടില്ലാതെ നൈജീരിയ

അണ്ടർ 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. ഹീറ്റ്സില്‍ രണ്ടാം സ്ഥാനക്കാർ ആയിരുന്നെങ്കിലും ഫൈനൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നൈജീരിയക്ക് കടുത്ത വെല്ലുവിളിയുമായി പോളണ്ട് രംഗത്തുണ്ടായിരുന്നുവെങ്കിലും സ്വർണ്ണം നേടി. ഫൈനലിൽ 150 മീറ്റർ മാത്രം ബാക്കി നിൽക്കുമ്പോൾ നൈജീരിയയും പോളണ്ടും ഇന്ത്യയും തമ്മിൽ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു എങ്കിലും അവസാന 50 മീറ്ററിൽ നൈജീരിയ വിജയത്തിലേക്ക് എത്തുകയായിരുന്നു.

Related posts

Leave a Comment