ടോക്യോ പരാലിംബിക്സിൽ വീണ്ടും മെഡൽ നേട്ടത്തോടെ ഇന്ത്യ ; ജാവലിനിൽ രണ്ട് മെഡലുകൾ

ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടം തുടരുന്നു. അവനി ലേഖര ലോക റെക്കോർഡ് നേട്ടത്തോടെ സ്വർണം നേടിയതിന് പിന്നാലെ മൂന്ന് മെഡലുകൾ കൂടിയാണ് ഇന്ത്യൻ താരങ്ങൾ ടോക്യോയിൽ നിന്നും നേടിയിരിക്കുന്നത്. ഡിസ്കസ് ത്രോയിൽ യോഗേഷ് കാത്തൂണിയ വെള്ളി നേടിയപ്പോൾ ജാവലിൻ ത്രോയിൽ ഒരേ ഇനത്തിൽ ഇന്ത്യക്കായി ദേവേന്ദ്ര ഝജാരിയ വെള്ളിയും സുന്ദർ സിങ് ഗുർജർ വെങ്കലവും നേടി.

Related posts

Leave a Comment