ഇന്ന് ജയിച്ചേ മതിയാകൂ; ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

ടി20 ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബുദാബിയിൽ ഇന്നു രാത്രി 7.30ന് ആണ് മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. സെമി പ്രതീക്ഷകൾ വിദൂരമായെങ്കിലും നിലനിർത്തണമെങ്കിൽ സാധാരണ വിജയമല്ല, വമ്പൻ മാർജിനിൽ തന്നെ ജയിക്കണം. ബാറ്റിംഗും ബൗളിംഗും ഇന്ത്യയെ ഒരുപോലെ വലക്കുകയാണ്. രണ്ട് കളികളിൽ നിന്നായി മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. സെമിഫൈനൽ മോഹം അവസാനിച്ച ഇന്ത്യയ്ക്ക് നേരിയ സാധ്യതയെങ്കിലും നിലനിർത്തണമെങ്കിൽ ഇന്ന് മികച്ച മാർജിനിലുള്ള ജയം അനിവാര്യം. ഇന്നു ജയിച്ചാലും സെമി സാധ്യതകൾ ബാക്കി ടീമുകളുടെ കൂടി മത്സരഫലത്തെ ആശ്രയിച്ചിരിക്കുന്നു. അതേസമയം, അഫ്ഗാനിസ്ഥാന് ഇപ്പോഴും സെമി ഫൈനൽ സാധ്യതയുണ്ട്. പാക്കിസ്ഥാനെതിരെ പൊരുതി വീണ അഫ്ഗാന് ഇന്നു ജയിച്ചാൽ സെമിഫൈനൽ സാധ്യത സജീവമാക്കാം.

Related posts

Leave a Comment