ഇന്ത്യ യുണൈറ്റഡ് ഐക്യ യാത്ര ഇന്ന് വാഴയൂർ

“തീവ്രവാദം വിസ്മയമല്ല..
ലഹരിക്ക് മതമില്ല..
ഇന്ത്യ മതരാഷ്ട്രമല്ല..” എന്ന മുദ്രവാക്യമുയർത്തികൊണ്ടുള്ള ഇന്ത്യ യുണൈറ്റഡ് ഐക്യ യാത്രയുടെ നാലാം ദിവസമായ ഇന്നലെ വാഴക്കാട് മണ്ഡലത്തിൽ പര്യടനം നടത്തി മണ്ഡലം പ്രസിഡന്റ് ജൈസൽ എളമരം ജാഥ നയിക്കുന്ന അൻവർ അരൂരിന്ന് പതാക കൈമാറി. വേദവ്യാസേട്ടൻ ജാഥ ഉദ്ഘാടനം ചെയ്തു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കൾ പങ്കെടുത്തുകൊണ്ട് സ്വീകരണ പരിപാടികൾ നടന്നു. സമാപനം എടവണ്ണപ്പാറ അങ്ങാടിയിൽ ഡിസിസി സെക്രട്ടറി പി ഇഫ്തിക്കാറുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിശ്വൻ എടവണ്ണപ്പാറ, സകരിയ വെട്ടത്തൂര്,ദേവൻ ഒളവട്ടൂർ,CMA റഹ്മാൻ, ആമിന ആലുങ്ങൾ, ആദം ചെറുവട്ടൂർ, കരീം എളമരം, ശരീഫ് വാഴക്കാട്, ജസീൽ വാഴക്കാട്, മനീഷ് മപ്രം, ശംസു മപ്രം, അഡ്വ സനൂബിയ സുരേഷ് ചെറുവായൂർ ശിഹാബ് വാഴക്കാട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രസംഗിച്ചു.

Related posts

Leave a Comment