ഇന്ത്യ യുണെറ്റഡ് പദയാത്ര സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്സ്

നെടുമ്പാശ്ശേരി: തീവ്രവാദം വിസ്മയമല്ല,ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ചു കൊണ്ട് വർഗീയതെക്കെതിരെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പയിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ യുണെറ്റഡ് പദയാത്ര സംഘടിപ്പിച്ചു. കാരയ്ക്കാട്ട് കുന്നിൽ നിന്നും അത്താണിയിലേക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ മാളിയേക്കൽ നയിച്ച പദയാത്ര യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ലിൻ്റൊ. പി ആൻ്റു ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ എം.ജെ ജോമി ഉദ്ഘാടനം ചെയ്തു.

ഡി.സി.സി സെക്രട്ടറി കെ.എസ് ബിനീഷ് കുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് പി.വി കുഞ്ഞ്, മണ്ഡലം പ്രസിഡൻ്റ് ടി.എ ചന്ദ്രൻ, നെടുമ്പാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എ ദാനിയേൽ, ബിൻസി പോൾ, അകപ്പറമ്പ് ബാങ്ക് പ്രസിഡൻ്റ്‌ ഷിബു മൂലൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഹസിം ഖാലിദ്‌, ബ്ലോക്ക് ഭാരവാഹികളായ സി.വൈ ശാബോർ, എച്ച് വിൽഫ്രഡ്, പി.വി പൗലോസ്, ജിമോൻ കയ്യാല , എ.കെ ധനേഷ്, സെബി കെ.വി, ജോസ് പി വർഗ്ഗീസ്, പി.വൈ എൽദോ പഞ്ചായത്ത് മെമ്പർമാർ ബിജി സുരേഷ്, ജെസി ജോർജ്ജ്, കെ.എ വറീത്, സി.ഒ മാർട്ടിൻ, ജിസ് തോമസ്, സിദ്ധിക്ക് കെ .പി, പി.ജെ ജോയി, എ.സി എൽദോ ,പി പി രാധാകൃഷ്ണൻ, കെ.പി വർഗ്ഗീസ്, പി.എ സുനീർ, യൂത്ത് കോൺഗ്രസ്‌ ആലുവ നിയോജകമണ്ഡലം സെക്രട്ടറിമാരായ എയ്ജോ വർഗ്ഗീസ്, എൽദോ ഏലിയാസ് , ജിത്തു തോമസ് എന്നിവർ പങ്കെടുത്തു.മണ്ഡലം വൈസ് പ്രസിഡന്റുമാരായ എൽദോ വർഗീസ് , ജോബി വർഗ്ഗീസ് സെക്രട്ടറിമാരായ അഖിൽ ആന്റണി,മേഘ ലക്ഷമണൻ, ആൽഫിൻ, വി വിവേക്, അഭിലാഷ് ശിവൻ, ഷാൻ്റോ പോളി, സൈമൺ കല്ലേലി, ഏല്യാസ്, ജിറ്റോ,ജയകൃഷ്ണൻ, മനൂപ് തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി.

Related posts

Leave a Comment