ഇന്ത്യ- യു.എ.ഇ വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നാരംഭിക്കും .

ദുബായ് : ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ആദ്യഘട്ട ചർച്ചകൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നത് . രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണിതെന്ന്  വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ  ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. 

ആഭ്യന്തരമായ നിയമ നടപടിക്രമങ്ങളും അംഗീകാരവും പൂർത്തിയാക്കിയ ശേഷം 2022 മാർച്ചിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (C.E.P.A) എന്ന് ഈ കരാർ ഔദ്യോഗികമായി അറിയപ്പെടും. നിലവിൽ ഇന്ത്യയുടെ  മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. അതുപോലെ  തന്നെ യു.എസിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രവുമാണ് യു.എ.ഇ

Related posts

Leave a Comment