ഇന്ത്യ-യു.എ.ഇ വിമാന സർവീസ് ; പുതുക്കിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ഇന്ത്യയിൽ നിന്ന് എമിറേറ്റ്‌സിലെ  വിമാനത്താവളത്തിലേക്ക്  പോകുന്ന യു.എ.ഇ താമസ വിസയുള്ള യാത്രക്കാർ ആവശ്യമായ  രേഖകൾ കൈവശം വയ്ക്കേണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. എയർ ഇന്ത്യയുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യാത്രക്കാർക്ക് താഴെ പറയുന്ന രേഖകൾ കൈവശമുണ്ടെങ്കിൽ യു.എ.ഇയിലേക്ക് പറക്കാം:
*  ദുബായിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദുബായ്  താമസ വിസയുള്ള യാത്രക്കാർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA)ൻറെ ചുവടെ ചേർത്തിരിക്കുന്ന ലിങ്ക്  വഴി ‘’യു.എ.ഇയ്ക്ക് പുറത്തുള്ള താമസക്കാർക്കുള്ള  റിട്ടേൺ പെർമിറ്റ്’ നേടണം. https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx
* മറ്റ് എമിറേറ്റുകളിൽ നിന്നും നൽകുന്ന താമസ വിസ ഉള്ളവർ  ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (I.C.A) ൻറെ https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന ലിങ്കിലൂടെ  ഫോം ലഭിക്കുന്നതാണ്. (എക്സ്പോ 2020 ദുബായ് സംഘാടകർ നൽകുന്ന വിസയുള്ളവർക്ക് ജി.ഡി.ആർ.എഫ്.എ/ഐ.സി.എ അനുമതിയില്ലാതെ യു.എ.ഇയിലേക്ക് പോകാം.)
*  യഥാർത്ഥ റിപ്പോർട്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ക്യുആർ കോഡുള്ള കൊവിഡ് -19 ടെസ്റ്റ് സർട്ടിഫിക്കറ്റ്  യാത്രക്കാർ കൈവശം വയ്‌ക്കണം. യാത്ര പുറപ്പെടുന്ന  48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (I.C.M.R) അംഗീകൃത ലബോറട്ടറിയിൽ നിന്നും നടത്തിയ പരിശോധന ഫലമായിരിക്കണമിത്.
* മോളിക്യുലർ ഡയഗ്നോസ്റ്റിക് പരിശോധനയെ അടിസ്ഥാനമാക്കിയുള്ള ദ്രുതഗതിയിലുള്ള പി.സി.ആർ ടെസ്റ്റ്  പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ ഇന്ത്യൻ പുറപ്പെടൽ വിമാനത്താവളത്തിൽ നിന്നും നടത്തണം.
 അതേസമയം വ്യാഴാഴ്ച പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ കൊവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതിൻറെ ആവശ്യകത പരാമർശിച്ചിട്ടില്ല. ദുബായിലേക്കുള്ള യാത്രക്കാർക്കുള്ള  വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യകത ആഗസ്റ്റ് 10 ന് ഒഴിവാക്കിയിരുന്നു. ഇതുകൂടാതെ കൊവിഡിനെതിരെ പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച  ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള  താമസ വിസക്കാർക്ക് ആഗസ്റ്റ് 5 മുതൽ  യു.എ.ഇയിലേക്ക്  യാത്രചെയ്യാൻ അനുവാദം നൽകുകയും ചെയ്തിരുന്നു.

Related posts

Leave a Comment