ഹെർക്കുലീസ് സൈക്കിളും ആയിരം രൂപയുമായി ഭാരത പര്യടനം; പുതു ചരിത്രം കുറിച്ച് ജോസ് ഓസ്റ്റിൻ വളവി

കൊച്ചി: സാദ ഹെർക്കുലീസ് സൈക്കിളും ആയിരം രൂപയുമായി ഭാരത പര്യടനം നടത്തിയ ജോസ് ഓസ്റ്റിൻ വളവിക്ക് തൃക്കണാർവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് മൊമന്റോ സമ്മാനിച്ചു. മണ്ഡലം പ്രസിഡണ്ട് സി ജി പ്രമോദ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ്, പി.എൻ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
അയ്യപ്പൻകാവ് സ്വദേശിയായ ജോസ് മാർച്ച് 23 ന് പുറപ്പെട്ട് സെപ്റ്റംബർ 28ന് അയ്യപ്പൻകാവിൽ തിരിച്ചെത്തി. 196 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങൾ സന്ദർശിച്ചു. കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചു.

Related posts

Leave a Comment