Connect with us
,KIJU

Featured

കേട്ടതിനെക്കാൾ ഭായനകം മണിപ്പൂർ: ഇന്ത്യ സംഘം,
ദ്വിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങി

Avatar

Published

on

ഇംഫാൽ: പ്രതിപക്ഷ ഐക്യ രൂപമായ ഇന്ത്യയുടെ 21 അം​ഗ എംപി സംഘം കലാപ ബാധിത മണിപ്പൂർ സന്ദർശിച്ചു മടങ്ങി. കേട്ടതിനെക്കാൾ ഭീകരമാണു മണിപ്പൂരിൽ കണ്ട കാര്യങ്ങളെന്ന് എംപിമാർ പ്രതികരിച്ചു. സംഘം ഗവർണർ അനുസുയ യുക്കിയെ കണ്ട് സ്ഥിതി​ഗതികൾ ധരിപ്പിച്ചു. ഡൽഹിയൽ മടങ്ങിയെത്തിയ ശേഷം രാഷ്‌ട്രപതിയെയും വിവരങ്ങൾ അറിയിക്കുമെന്ന് സംഘത്തെ നയിച്ച അധീർ രഞ്ജൻ ദാസ് അറിയിച്ചു. കലാപം അമർച്ച ചെയ്യാനും ക്രമസമാധാനം ഉറപ്പ് വരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും സംഘം കുറ്റപ്പെടുത്തി.

മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ‘ഇന്ത്യ’ (I.N.D.I.A) എംപിമാരുടെ സംഘം ഗവർണർ അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം. നിലവിൽ ക്യാമ്പിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചർച്ച നടത്തണമെന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികൾ പറഞ്ഞു.

Advertisement
inner ad

ഇന്ന് പത്ത് മണിക്ക് 21 അംഗ എംപിമാരുടെ സംഘം രാജ്ഭവനിൽ എത്തിയാണ് ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരമാവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ എംപിമാർ അറിയിച്ചു. ‘ഗവർണർ തന്നെ ദുഃഖം പ്രകടിപ്പിച്ചു. രണ്ടു ദിവസത്തിനുളളിൽ മണിപ്പൂരിൽ ഞങ്ങൾ കണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ​ഗവർണറോട് സംസാരിച്ചു. കുക്കി, മെയ്തി സമുദായങ്ങളിലെ എല്ലാ നേതാക്കളോടും സംസാരിച്ച് ഒരു പരിഹാരത്തിനുളള വഴി കണ്ടെത്തണമെന്നും അവർ ഉപദേശിച്ചു. ഒരു സർവകക്ഷി പ്രതിനിധി സംഘം മണിപ്പൂരിൽ വന്ന് എല്ലാ സമുദായങ്ങളിലെയും നേതാക്കളുമായി സംസാരിക്കണമെന്നും ​ഗവർണർ പറഞ്ഞു. ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടിട്ടുളള അവിശ്വാസത്തിന്റെ അന്തരീക്ഷം തുടച്ചുനീക്കാൻ എല്ലാവരും ഒരുമിച്ച് ഇറങ്ങണം,’ കോൺ​ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അൽ ഹസ ഒ ഐ സി സി കോൺഗ്രസ് സ്ഥാപകദിനാഘോഷം സംഘടിപ്പിക്കുന്നു.

Published

on

അൽഹസ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 139ാമത് സ്ഥാപക ദിനം ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) അൽ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
കൃസ്ത്മസ്, ന്യൂഇയർ, കോൺഗ്രസ് സ്ഥാപക ദിനം എന്നീ ആഘോഷങ്ങൾ ആരവം’23 എന്ന പേരിലാണ് ഡിസംബർ 29 ന് അൽ ഹസ ഒ ഐ സി സി സംഘടിപ്പിക്കുന്നത്. അൽ ഹസ്സയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, സംഗീത വിരുന്ന്, കൃസ്ത്മസ് കരോൾ, കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം വിശിഷ്ടാധിഥിയായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നു് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി ഫൈസൽ വാച്ചാക്കൽ ചെയർമാനും, ഉമർ കോട്ടയിൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം കമ്മറ്റിയും രൂപീകരിച്ചു.
പ്രസാദ് കരുനാഗപ്പള്ളി, എം ബി ഷാജു എന്നിവർ മുഖ്യ രക്ഷാധികാരികളും, ഷിജോമോൻ വർഗ്ഗീസ് സ്വാഗത സംഘം കമ്മറ്റി ട്രഷററുമാണു്.നവാസ് കൊല്ലം (പ്രോഗ്രാം), ശാഫി കൂദിർ (റിസപ്ഷൻ), അർശദ് ദേശമംഗലം ( പബ്ലിസിറ്റി), ഷിബു സുകുമാരൻ (ഫുഡ്), റഷീദ് വരവൂർ (സോഷ്യൽ മീഡിയ), നിസാം വടക്കേകോണം (ലൈറ്റ് & സൗണ്ട് ),കെ പി നൗഷാദ് ( വളണ്ടിയർ വിംഗ്) എന്നിവരാണ് മറ്റു സബ് കമ്മറ്റി കൺവീനർമാർ.
ശാഫി കുദിർ, റഫീഖ് വയനാട്, നവാസ് കൊല്ലം, ഷമീർ പനങ്ങാടൻ, ലിജു വർഗ്ഗീസ്, പ്രസാദ് കരുനാഗപ്പള്ളി, ഷാനി ഓമശ്ശേരി, അഫ്സൽ മേലേതിൽ, നിസാം വടക്കേകോണം, മൊയ്തു അടാടിയിൽ,ഷിബു സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
ഉമർ കോട്ടയിൽ സ്വാഗതവും, ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
റീഹാന നിസാം, സബീന അഷ്റഫ്, മഞ്ജു നൗഷാദ്, ജ്വിൻ്റിമോൾ പി പി, അനിരുദ്ദൻ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, ദിവാകരൻ കാഞ്ഞങ്ങാട്, കെ അബ്ദുൽ സലീം, അഫ്സൽ അഷ്റഫ് , റുക്സാന റഷീദ്, സെബി ഫൈസൽ, അഫ്സാന അഷ്റഫ് , ജസ്നി ടീച്ചർ, ശ്രീമുരുഗൻ, ബിനു ഡാനിയേൽ, സുമീർ അൽ മൂസ, നൗഷാദ് കൊല്ലം, മുരളീധരൻ പിള്ള, ഷിബു മുസ്തഫ,ഷമീർ പാറക്കൽ, രമണൻ കായംകുളം സഫീർ കല്ലറ, നവാസ് അൽനജ, ശിഹാബ്സലഹിയ്യ, എന്നിവർ നേതൃത്വം നല്കി.

Continue Reading

Delhi

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

Published

on

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Continue Reading

Featured

‘സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ

Published

on

കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.

Advertisement
inner ad

വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.

Advertisement
inner ad
Continue Reading

Featured