ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് .

ശ്രീലങ്കക്ക് എതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. 1-1 എന്ന നിലയിൽ സമനിലയിലാണ് പരമ്പര .

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്ക് എതിരെ നാല് വിക്കറ്റിന്റെ വിജയം നേടിയ ശ്രീലങ്ക ഇന്ന് ആത്മവിശ്വാസത്തോടെയാകും ഇറങ്ങുക. 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ധനഞ്ജയ ഡി സിൽവ പുറത്താകാതെ നേടിയ 40 റൺസിന്റെ മികവിലാണ് ജയിച്ചു കയറിയത്. കൃണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടുത്ത സമ്പർക്കത്തിൽ വന്ന താരങ്ങൾ ക്വാറന്റൈനിൽ പോയപ്പോൾ ആകെ അഞ്ചു ബാറ്റ്‌സ്‍മാൻമാരുമായാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്.
ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഇഷാൻ കിഷൻ, യുശ്വേന്ദ്ര ചഹാൽ, ദീപക് ചഹാർ, കെ ഗൗതം തുടങ്ങിയവരാണ് ക്വാറന്റൈനിൽ കഴിയുന്ന താരങ്ങൾ. ഇവർക്ക് ഇന്നത്തെ മത്സരവും നഷ്ടമാകും എന്നതിനാൽ കഴിഞ്ഞ കളിയിലെ ടീമുമായി തന്നെയാകും ഇന്ത്യ ഇറങ്ങുക.

Related posts

Leave a Comment