ലങ്കൻ മതിൽ കീഴടക്കാൻ ദ്രാവിഡിന്റെ യുവനിരയുമായി ഇന്ത്യ നാളെ കളത്തിലിറങ്ങും

അജു. എം. ജേക്കബ്

കൊളംമ്പോ : ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനു നാളെ തുടക്കം. ഇന്ത്യൻ ഒന്നാംനിര ടീമിന്റെ ഇംഗ്ലീഷ് പര്യടനം ഉടൻ ആരംഭിക്കാൻ ഇരിക്കെ രാഹുൽ ദ്രാവിഡ്‌ കോച്ചായുള്ള യുവനിരയെ ആണ് സെലക്ടർമാർ ലങ്കൻ പര്യടനത്തിനു അയച്ചിരിക്കുന്നത്. സീനിയർ താരം ധവാൻ ആണ് ടീമിനെ നയിക്കുക.
രവി ശാസ്ത്രിയുടെ കോച്ചിംഗ് കാലാവധി ഉടൻ അവസാനിരിക്കെ രാഹുൽ ദ്രാവിഡ്‌ ഇന്ത്യൻ കോച്ചായി വരും എന്ന വാർത്തകൾ ശക്തിപ്രാപിക്കുന്നതിനിടെയാണ് ദ്രാവിഡിന്റെ കീഴിൽ ലങ്കൻ പര്യടനം. ട്വന്റി ടന്റി ലോകകപ്പ് ഈ വർഷം ആരംഭിക്കാനിരിക്കെ ടീമിലെ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്,ഭൂവനേശ്വർ കുമാർ, നിതീഷ് റാണ,പാന്ധ്യ സഹോദരങ്ങൾ അടക്കമുള്ളവർക്കും ഈ പരമ്പര നിർണ്ണായകമാണ്.

Related posts

Leave a Comment