പ്രതിദിന വാക്സിനേഷന്‍ ഒരു കോടിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് വാക്നിനേഷന്‍ നിരക്ക് ഒരു കോടിയിലേക്ക്. വാക്നിന്‍ നിര്‍മാണം ഉയര്‍ന്നതും സ്വകാര്യ ആശുപത്രികളിലടക്കം വാക്സിനേഷന്‍ സൗകര്യം കൂടുയതുമാണ് കാരണം. സ്കൂള്‍ കോളെജുകള്‍ തുറന്ന സാഹചര്യത്തില്‍ പതിനെട്ടിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതും കോവിഡ് പ്രതിരോധത്തിനു വേഗത കൂട്ടി. രാജ്യത്ത് ഇതുവരെ 81,85,13,827 പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. ഇന്നലെ മാത്രം 96 ലക്ഷം പേര്‍‌ക്കു വാക്സിന്‍ നല്‍കി.

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് 26,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 31,469 പേര്‍ രോഗമുക്തി നെടിയപ്പോള്‍ 335 പേര്‍ മരണത്തിനു കീഴടങ്ങി. 3,09,575 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. 3,35,04,534 പേര്‍ക്ക് ഇതുവരെ രോഗം പിടിപെട്ടു. 4,45,385 പേരാണ് ഇതുവരെ മരിച്ചത്.

Related posts

Leave a Comment