ആവേശപ്പോരാട്ടം; ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ വമ്പന്‍ പോരാട്ടം. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ലോകകപ്പില്‍ നേർക്കുനേർ വന്നപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അട്ടിയിട്ട തോല്‍വികളുടെ ഭാരമായി പാകിസ്ഥാനും എത്തുന്നു.

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ടു മത്സരം ടൈ. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5.

പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് ടൈ. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന് ഓരോ ജയവും തോല്‍വിയും.

ശ്രീലങ്കയ്‌ക്കെതിരായ ആരംഭിച്ച ഇന്നത്തെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

Related posts

Leave a Comment