ഒക്ടോബർ രണ്ടിനുളളിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണം ; ഇല്ലെങ്കിൽ ഞാൻ ജലസമാധിയടയും- ആചാര്യമഹാരാജ്

ഡൽഹി: ഒക്ടോബർ രണ്ടിനുളളിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണം ഇല്ലെങ്കിൽ ഞാൻ ജലസമാധിയടയുമെന്ന് ജ​ഗദ്​ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഇല്ലെങ്കിൽ താൻ സരയൂ നദിയിൽ ചാടി ജലസമാധിയടയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

” ഒക്ടോബർ രണ്ടിനുളളിൽ ഇന്ത്യ ഹിന്ദു രാജ്യമാക്കി പ്രഖ്യാപിക്കണം.അല്ലെങ്കിൽ ഞാൻ സരയൂ നദിയിൽ ചാടി ജലസമാധിയടയും.കൂടെ രാജ്യത്തുളള മുസ്ലീം-ക്രിസ്ത്യൻ വിഭാ​ഗക്കാരുടെ പൗരത്ത്വം എടുത്തുകളയണം.-ആചാര്യമഹാരാജ് പറഞ്ഞു”.

ഇതിന് മുമ്പ് 15 ദിവസം മഹാരാജ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു.തുടർന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ നൽകിയ ഉറപ്പിന് പുറത്താണ് ഇദ്ദേഹം സമരം അവസാനിപ്പിച്ചത്.

Related posts

Leave a Comment