ന്യൂസിലൻഡിനോടും തോറ്റു, സെമിസാധ്യത നിലനിർത്താൻ ഇന്ത്യ കാത്തിരിക്കണം

ദുബായി: ട്വന്റി-ട്വന്റി ക്രിക്കറ്റ് ലോകകപ്പ് പടയോട്ടത്തിൽ ഇന്ത്യക്ക് കാലിടറുന്നു. നിർണ്ണയകമത്സരത്തിൽ
ന്യൂസിലൻഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി.
സ്കോർ : ഇന്ത്യ 110 -7
ന്യൂസിലൻഡ് 111_ 2
ഇതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. മറ്റു മത്സരങ്ങളുടെ ​ഗതിയാകും ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക. ഇന്ത്യക്കു സെമിയിലെത്താൻ
അഫ്ഗാൻ, നമീബിയ, സ്കോട്ലൻഡ് ടീമുകളെ നമ്മൾ തോൽപ്പിക്കണം. അതും വലിയ മാർജിനിൽ. അഫ്ഗാൻ ന്യൂസിലൻ
ഡിനെ തോൽപ്പിക്കണമെന്ന കടമ്പ വേറേ. ഇന്ത്യ, അഫ്ഗാൻ, ന്യൂസിലൻഡ് ടീമുകൾക്ക് 6 പോയിന്റ് വീതമാകും. മികച്ച റൺ റേറ്റുണ്ടെങ്കിൽ മാത്രമേ ഇന്ത്യക്ക് സെമിയിൽ കടക്കാൻ കഴിയൂ.

Related posts

Leave a Comment