ഭാഗ്യം തുണച്ചില്ല, വനിതാ ഹോക്കിയില്‍ ഇന്ത്യ വീണു

  • അര്‍ജന്‍റീനയോടു 2-1 നു തോറ്റു, ഇനി വെങ്കലപ്പോരാട്ടം
  • ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ ആവേശത്തുടക്കം,ഗുര്‍ജിത്തിന്‍റെ സ്ട്രൈക്കില്‍ ഇന്ത്യക്കു ലീഡ്

ടോക്കിയോഃ ഒളിംപിക്സ് വനിതകളുടെ ഹോക്കിയില്‍ ഇന്ത്യക്ക് അപ്രതീക്ഷിത പതനം. ഒന്നിനെതിരേ രണ്ടു ഗോളുികള്‍ക്ക് ഇന്ത്യ കരുത്തരായ അര്‍ജന്‍റിനയോടു തോറ്റു. കളി തുടങ്ങി കഷ്ടിച്ചു മൂന്നു മിനിറ്റ് തികയുന്നതിനു മുന്‍പേ ഇന്ത്യക്കു ലീഡ് ലഭിച്ചു. ഇടതു കോര്‍ണറില്‍ നിന്നു വീണുകിട്ടിയ ഒരുഗ്രന്‍ ഷോട്ട് ഡിഫന്‍റര്‍ ഗുര്‍ജിത് കൗറാണു വലയിലെത്തിച്ചത്. ഇരുപക്ഷത്തെയും താരങ്ങള്‍ കോര്‍ട്ടില്‍ പൊസിഷന്‍ ചെയ്തു വരുമ്പോഴേക്കും ആദ്യഗോള്‍ പിറന്നത് ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി. ലോക രണ്ടാംനമ്പര്‍ ആയ അര്‍ജന്‍റീനയാകട്ടെ അപ്രതീക്ഷിത പതനത്തില്‍ പതറിപ്പോയി.

എന്നാല്‍ രണ്ടാമത്തെ ക്വാര്ട്ടറില്‍ സ്കിപ്പര്‍ മരിയ നോവല്‍ ബറിയനോദ്വായുടെ കോര്‍ണര്‍ പെനാല്‍റ്റി ഷോട്ടിലൂടെ അര്‍ജന്‍റീന സമനില നേടി. ആവേശക്കൊടുമുടിയിലാണിപ്പോള്‍ മത്സരം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്സ് ഹോക്കി സെമി കളിക്കുന്നത്. മൂന്നാമത്തെ ക്വാര്‍ട്ടറില്‍ഒരു ഗോള്‍ കൂടി നേടിയതോടെ അര്‍ജിന്‍റീന മുന്നിലെത്തി.

Related posts

Leave a Comment