ഒളിംപിക്സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങുന്നു, സജനും മേരിയും പുറത്ത്

ടോക്കിയോഃ ഒളിംപിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മെഡല്‍പ്രതീക്ഷകളായിരുന്ന പലരും തോറ്റു പുറത്തായി. നീന്തല്‍ താരം മലയാളിയായ സജൻ പ്രകാശ് സെമി ഫൈനൽ കാണാതെ പുറത്തായി. ഹീറ്റ്സിൽ രണ്ടാമതെത്തിയിരുന്നു. പക്ഷേ, സജന് സെമി ഫൈനൽ യോഗ്യത നേടാനായില്ല.

വനിതകളുടെ 48 കിലോ ഗ്രാം മത്സരത്തിൽ ഇന്ത്യയുടെ സുവർണ താരം മേരി കോം പുറത്ത്. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലൊറെന വലൻസിയ ആണ് മേരി കോമിനെ പരാജയപ്പെടുത്തിയത്

Related posts

Leave a Comment